Top

പോക്‌സോ കേസ്; യുത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

യുത്ത് കോണ്‍ഗ്രസ് കോന്നി മണ്ഡലം വൈസ് പ്രസിഡന്റ് മനീഷ് മനോഹരനെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

15 March 2022 12:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോക്‌സോ കേസ്; യുത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
X

കോന്നി : യുത്ത് കോണ്‍ഗ്രസ് നേതാവിനെ പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്തു. യുത്ത് കോണ്‍ഗ്രസ് കോന്നി മണ്ഡലം വൈസ് പ്രസിഡന്റ് മനീഷ് മനോഹരനെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നുവെന്ന് രക്ഷിതാകള്‍ നല്‍കിയ പരാതിയിലാണ് മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥി വിവരം പുറത്ത് പറഞ്ഞത്. സ്‌കൂള്‍ വികസനസമിതി അംഗമെന്ന നിലയില്‍ മനീഷ് വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ പരാതി പുറത്തുവരുന്നത്.

കലഞ്ഞൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പാര്‍ട്ടിക്കായി മത്സരിച്ച മനീഷ് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോന്നി ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്നു.

STORY HIGHLIGHTS: Pocso case; Youth Congress leader arrested

Next Story