Top

പോക്‌സോ കേസ്: അജ്ഞലി റിമാ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്

കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ കീഴടങ്ങിയത്.

14 March 2022 4:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോക്‌സോ കേസ്: അജ്ഞലി റിമാ ദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്
X

പോക്‌സോ കേസില്‍ പ്രതി അജ്ഞലി റിമാദേവിന് നോട്ടീസ്. കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ബുധനാഴ്ച്ച ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്.

2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിയായ അജ്ഞലി റീമാ ദേവ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ കീഴടങ്ങിയത്. റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെ ഒളിവിലായിരുന്നു റോയ്.

Next Story