Top

16 കാരനിൽ നിന്നും ​ഗർഭിണിയായ 19 കാരിക്കെതിരെ പോക്സോ കേസ്

ഒരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇരുവരും

22 Feb 2022 11:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

16 കാരനിൽ നിന്നും ​ഗർഭിണിയായ 19 കാരിക്കെതിരെ പോക്സോ കേസ്
X

എറണാകുളം ആലുവയിൽ പതിനാറുകാരനിൽ നിന്ന് ​ഗർഭിണിയായ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ്. ഒരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഇരുവരും. അടുപ്പത്തിലായ ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നു.

പെൺകുട്ടി ​ഗർഭിണി ആയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് നടപടി. പെൺകുട്ടിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോക്സോ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: pocso case against 19 years old girl who got pregnant by 16 years old boy

Next Story