Top

'​ഗൗരവതരമായ വീഴ്ചയും ശ്രദ്ധാകുറവും'; കെഎൻഎ ഖാദറിനെ പാർട്ടി താക്കീത് ചെയ്തു; പിഎംഎ സലാം

അദ്ദേഹം പാ‍ർട്ടിക്ക് നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ്‌ നേതൃയോഗം ചർച്ച ചെയ്തു.

26 Jun 2022 10:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഗൗരവതരമായ വീഴ്ചയും ശ്രദ്ധാകുറവും; കെഎൻഎ ഖാദറിനെ പാർട്ടി താക്കീത് ചെയ്തു; പിഎംഎ സലാം
X

കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് മുസ്ലീം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെഎൻഎ ഖാദർ എംഎൽഎയെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തെന്ന് പിഎംഎ സലാം. അദ്ദേഹം പാ‍ർട്ടിക്ക് നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ്‌ നേതൃയോഗം ചർച്ച ചെയ്തു. സാംസ്കാരിക പരിപാടി എന്ന നിലയിൽ മാത്രമാണ് പങ്കെടുത്തത്. ജാ​ഗ്രതക്കുറവുണ്ടായെന്നും സംഭവത്തിൽ കെഎൻഎ ഖാദർ ഖേദം പ്രകടിപ്പിച്ചതായും പിഎംഎ സലാം പറഞ്ഞു.

കെഎൻഎ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത്‌‌ ഗൗരവതരമായ വീഴ്‌ചയും ശ്രദ്ധകുറവുമാണെന്ന് യോ​ഗം വിലയിരുത്തി. പാർട്ടി അംഗങ്ങൾ ഏത്‌ വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെയുളള മാധ്യമങ്ങളിലും പ്രതികരണങ്ങൾ മുസ്ലിം ലീഗിന്റെ നയ സമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും ‌വിരുദ്ധമാകാതിരിക്കാൻ‌ കൂടുതൽ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടുവെന്ന് പിഎംഎ സലാം അറിയിച്ചു.

പാർട്ടി അംഗങ്ങൾ ഏത്‌ വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ സമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും ‌ വിരുദ്ധമാകാതിരിക്കാൻ‌ കൂടുതൽ ജാഗ്രതയും കണിശതയും പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടുവെന്ന് പിഎംഎ സലാം അറിയിച്ചു.

കെ എന്‍ എ ഖാദറിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയിരുന്നു. 'അച്ചടക്ക ബോധമുള്ള പാര്‍ട്ടിക്കാരാകുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ അപ്പോഴേക്കും പോകേണ്ട. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നാം നോക്കണം. നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോ എന്ന് ചിന്തിക്കണം. അതിന് സാമുദായികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. രാജ്യസ്‌നേഹപരമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. സാമൂഹികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്ലീംലീഗുകാരെ സംബന്ധിച്ചില്ല,' എന്നായിരുന്നു തങ്ങളുടെ പ്രതികരണം.

കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്.

STORY HIGHLIGHTS: PMA Salam Says Muslim League Wans KNA Khader MLA

Next Story