Top

'സർക്കാർ മുസ്ലിം സമുദായത്തെ പറഞ്ഞു പറ്റിച്ചു'; മുഖ്യമന്ത്രിയെ വിശ്വസിക്കരുതെന്ന് പണ്ടെ മുന്നറിയിപ്പ് നൽകിയതാണെന്ന് പിഎംഎ സലാം

ഭേദഗതി പിൻവലിക്കും സമരം ന‌ടത്താനാണ് ലീ​ഗിൻ്റെ തീരുമാനം.

15 March 2022 11:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സർക്കാർ മുസ്ലിം സമുദായത്തെ പറഞ്ഞു പറ്റിച്ചു; മുഖ്യമന്ത്രിയെ വിശ്വസിക്കരുതെന്ന് പണ്ടെ മുന്നറിയിപ്പ് നൽകിയതാണെന്ന് പിഎംഎ സലാം
X

മലപ്പുറം: വഖഫ് വിഷയത്തിൽ സർക്കാർ സമുദായത്തെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം.മുഖ്യമന്ത്രിയെ വിശ്വാസമെന്ന് ചിലർ പറഞ്ഞപ്പോൾ മുസ്ലിം ലീ​ഗ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സമസ്തയെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നിയമന വിഷയത്തിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചുവെന്നും പിഎംഎ സലാം പറഞ്ഞു. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചതിന് പിന്നാലെയാണ് പിഎംഎ സലാം സർക്കാരിനെ വിമർശിച്ചുകൊണ്ടു രം​ഗത്തുവന്നത്.

'മുഖ്യമന്ത്രിയെ വിശ്വാസിക്കാൻ പറ്റില്ലെന്ന് ഞങ്ങൾ പണ്ടെ പറഞ്ഞിരുന്നു. വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോവുന്നതിലൂടെ സർക്കാർ സമുദായത്തെ വഞ്ചിക്കുകയാണ് ചെയ്തത്. ചർച്ച നടത്തി മുന്നോട്ട് പോവുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചർച്ച നടത്തിയോ എന്ന് അറിയില്ലെന്നും' പിഎംഎ സലാം പറഞ്ഞു.

ഭേദഗതി പിൻവലിക്കും സമരം ന‌ടത്താനാണ് ലീ​ഗിൻ്റെ തീരുമാനം. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകൾ തേടുമെന്നും പിഎംഎ സലാം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം സംയുക്ത പ്രക്ഷോഭത്തിൽ നിന്ന് സമസ്ത പിൻവാങ്ങിയതോടെ ലീ​ഗ് സമരം അവസാനിപ്പിച്ചിരുന്നു. ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു.

വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ചകൾക്ക് ശേഷമെ നടപ്പിലാക്കുവെന്നാണ് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് നൽകിയ ഉറപ്പ്. എന്നാൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചതോടെ വിഷയത്തിൽ വീണ്ടും സമരമാരംഭിക്കാനാണ് ലീ​ഗിന്റെ ലക്ഷ്യം.

STORY HIGHLIGHTS: PMA Salam Says The Government Cheated Muslim Community in the Waqf Board Appoinments


Next Story