Top

യൂത്ത് ലീഗ് ഭാരവാഹിത്വം; വനിതകള്‍ അടുത്ത തവണ; പ്രഗല്‍ഭരെ മാറ്റി നിർത്തേണ്ടി വന്നിട്ടുണ്ടെന്നും പിഎംഎ സലാം

23 Oct 2021 11:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂത്ത് ലീഗ് ഭാരവാഹിത്വം; വനിതകള്‍ അടുത്ത തവണ; പ്രഗല്‍ഭരെ മാറ്റി നിർത്തേണ്ടി വന്നിട്ടുണ്ടെന്നും പിഎംഎ സലാം
X

യൂത്ത് ലീ​ഗിൽ വനിതകൾക്ക് ഭാരവാഹിത്വം നൽകുന്നത് അടുത്ത തവണ പരി​ഗണിക്കുമെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വനിതകൾ അം​ഗമില്ലാത്തതിനാലാണ് ഭാരവാഹിത്വത്തിൽ ഇല്ലാത്തതെന്നും വനിതകൾക്ക് മെമ്പർഷിപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുമെന്നും പിഎംഎ സലാം പറഞ്ഞു. യൂത്ത് ലീ​ഗിന്റെ സെക്രട്ടറിയേറ്റ് വിപുലീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

പ്രവര്‍ത്തക സമിതിയുടെ തീരുമാനമനുസരിച്ച് 17-ല്‍ നിന്ന് 11 ലേക്ക് ഭാരവാഹി പട്ടിക ചുരുക്കിയതിനാല്‍ പ്രഗത്ഭരെ മാറ്റി നിര്‍ത്തേണ്ടി വന്നിട്ടുണ്ടെന്നും പിഎംഎ സലാം അറിയിച്ചു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികയില്‍ നിന്ന് ടിപി അഷ്റഫ് അലി ഒഴിവാക്കി. മുന്‍ ഹരിത കമ്മിറ്റിക്ക് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ട്രഷറര്‍ സ്ഥാനത്തേക്ക് അഷ്റഫ് അലിയുടെ പേര് നിര്‍ദേശിച്ചെങ്കിലും പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ട് ഇത് തടഞ്ഞെന്നാണ് സൂചന. ഇസ്മയില്‍ പി വയനാടിനെയാണ് ട്രഷററായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അഷ്‌റഫ് അലിയുടെ പേര് മാധ്യമങ്ങളില്‍ മാത്രമായിരുന്നു എന്ന് പിഎംഎ സലാം പ്രതികരിച്ചു.

യൂത്ത് ലീഗ് ഭാരവാഹി പട്ടിക

മുനവ്വറലി തങ്ങശ്‍ പ്രസിഡന്റായും പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയായും തുടരും. മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ എ മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സി കെ മുഹമ്മദാലി, നസീര്‍ കാരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Next Story