Top

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്; പ്രവേശനം തിങ്കളാഴ്ച മുതല്‍; എല്ലാവര്‍ക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി ശിവന്‍കുട്ടി

പ്രവേശനം നവംബര്‍ 22, 23, 24 തീയതികളിലായി പൂര്‍ത്തീകരിക്കും

29 Oct 2021 11:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്; പ്രവേശനം തിങ്കളാഴ്ച മുതല്‍; എല്ലാവര്‍ക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി ശിവന്‍കുട്ടി
X

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലുള്ള പ്രവേശനം നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

94,390 അപേക്ഷകരാണ് ഉള്ളത്. മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വര്‍ദ്ധിത സീറ്റിലേക്ക് സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5, 6 തീയതികളിലായി സ്വീകരിച്ച് ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കും. ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നവംബര്‍ 9, 10 തീയതികളില്‍ പൂര്‍ത്തീകരിക്കും.

നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ആവശ്യമുള്ള പക്ഷം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബര്‍ 17ന് വിജ്ഞാപനം ചെയ്ത് അപേക്ഷകള്‍ നവംബര്‍ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബര്‍ 22, 23, 24 തീയതികളിലായി പൂര്‍ത്തീകരിക്കും.

പ്ലസ് വണ്ണിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ സീറ്റുകളുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story