Top

പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ 15ന് തുടങ്ങും; സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള ആദ്യ പ്രവേശനം ഇന്ന്

ട്രാൻസ്ഫർ അലോട്ട്മെന്റ് ഒൻപതിന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ 9,10 തീയതികളിൽ പൂർത്തീകരിക്കും

1 Nov 2021 3:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ 15ന് തുടങ്ങും; സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള ആദ്യ പ്രവേശനം ഇന്ന്
X

File Image

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം ഇന്ന് ആരംഭിക്കും. നവംബര്‍ മൂന്ന് വരെയാണ് പ്രവേശന നടപടികൾ. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. വർദ്ധിപ്പിച്ച സീറ്റിലേക്ക് സ്കൂൾ , കോമ്പിനേഷൻ മാറ്റത്തിന് 5,6 തീയതികളിലായി അപേക്ഷിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്ഫർ അലോട്ട്മെന്റ് ഒൻപതിന് പ്രസിദ്ധീകരിക്കും.

ട്രാൻസ്ഫർ അലോട്ട്മെന്റ് ഒൻപതിന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ 9,10 തീയതികളിൽ പൂർത്തീകരിക്കും. പ്രവേശനം നേടാൻ ശേഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുസരിച്ച് താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്യും. അപേക്ഷകൾ നവംബർ 19 വരെ സ്വീകരിച്ച് പ്രവേശനം 22,23,24 തിയ്യതികളിലായി പൂർത്തീകരിക്കും. അപേക്ഷിക്കുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പിക്കാൻ സീറ്റ് വർധന അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.

Next Story