Top

നടിയെ അക്രമിച്ച കേസ്: ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഈ മാസം 28 ന്

18 Jun 2022 1:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ അക്രമിച്ച കേസ്: ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഈ മാസം 28 ന്
X

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിധി ഈ മാസം 28 ന്. പ്രോസിക്യൂഷൻ ഹർജിയിൽ വിചരണ കോടതിയിലെ വാദം പൂർത്തിയായി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും ഇതിന് തെളിവുകൾ ഉണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ ശബ്ദ സന്ദേശങ്ങളും പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ ഫോണിൽ നിന്ന് പിടിച്ചെടുത്ത ശബ്ദ സന്ദേശങ്ങളുo കോടതിയ്ക്ക് മുൻപാകെ പ്രോസിക്യൂഷൻ എത്തിച്ചിരിന്നു.

എന്നാൽ പ്രോസിക്യൂഷൻ വാദങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ ആധികാരിത സംബന്ധിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിട്ടുണ്ട്. കേസിലെ മൊഴികൾ വീണ്ടും പുതിയ രൂപത്തിൽ കൊണ്ടുവരികയാണ് പ്രോസിക്യൂഷൻ ചെയ്യുന്നതെന്ന വിമർശനവും പ്രതിഭാഗം നടത്തി.

ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ യഥാർത്ഥ തീയതി കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ശബ്ദം റെക്കോർഡ് ചെയ്ത തീയതികൾ പ്രധാനമാണെന്നും കോടതി പറഞ്ഞു. പെൻഡ്രൈവിൻ്റെ ശാസ്ത്രീയ പരിശോധന ഫലം അന്തിമം അല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ശബ്ദം റെക്കോർഡ് ചെയ്ത ലാപ്ടോപ്പ് കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ദിലീപ് ,അനൂപ്, സുരാജ്, ശരത് എന്നിവരുടെ ശബ്ദ സാമ്പിളുകൾ വീണ്ടും എടുക്കണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടു. പുതിയ തെളിവുകൾ കണ്ടെത്തിയതിനാലാൽ വീണ്ടും ശബ്ദസാമ്പിളുകൾ എടുക്കണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ പറഞ്ഞത്. കേസിൽ ക്രൈം ആവിശ്യപ്പെട്ട അനുപിൻ്റെയും, സുരാജിൻ്റെയും രണ്ട് ഫോണുകൾ ഹാജരാക്കാൻ വിചാരണ കോടതിയുടെ നിർദേശം നൽകി.

STORY HIGHLIGHTS: plea demanding cancellation of Dileep bail order will pronounced at June 28

Next Story