Top

'പിണറായി വിജയനെ കാണുമ്പോള്‍ ചില ലീഗ് നേതാക്കള്‍ക്ക് മുട്ടിടിക്കുന്നു'; കെ.എം ഷാജിയെ ട്രോളി പികെ ശശി

18 Jun 2022 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിണറായി വിജയനെ കാണുമ്പോള്‍ ചില ലീഗ് നേതാക്കള്‍ക്ക് മുട്ടിടിക്കുന്നു; കെ.എം ഷാജിയെ ട്രോളി പികെ ശശി
X

പാലക്കാട്: മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ ട്രോളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പികെ ശശി. കെ.എം ഷാജി പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് പികെ ശശിയുടെ പരിഹാസം. പിണറായിയെ കാണുമ്പോള്‍ ചിലര്‍ക്ക് മുട്ടിടിക്കുന്നുവെന്നായിരുന്നു മുസ്ലിം ലീഗ് വേദിയില്‍ നേതാക്കളോട് കെ. എം ഷാജി പറഞ്ഞത്. കെ.എം ഷാജി പ്രസംഗിക്കുന്ന വീഡിയോയ്ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ അടിക്കുറിപ്പായി ചേര്‍ത്ത് ചിരിക്കുന്ന ഫേസ്ബുക്ക് ഇമോജിയോടു കൂടിയായിരുന്നു പികെ ശശി പരിഹാസം.

വീഡിയോയില്‍ കെഎം ഷാജി പറയുന്നത്;

എന്തിനാണ് ഈ മോഞ്ചാക്കി സംസാരിക്കുന്നത്?. എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത്?. എന്തിനാണ് ഓരോരുത്തരെ കാണുമ്പോള്‍ കളംമാറുന്നത്?. ഒരു കാര്യം നേതാക്കന്മാര് മനസിലാക്കണം. നിങ്ങള്‍ രണ്ടു കൊല്ലത്തെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാന്‍ നില്‍ക്കുകയല്ലേ? നേതാക്കന്മാരല്ലേ? നിങ്ങളും ഞാനും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ വാക്കും വര്‍ത്തമാനം കേട്ടിട്ടാണ് അണികള്‍ തെരുവിലിറങ്ങുന്നത് യുദ്ധം ചെയ്യുന്നത്. അല്ലാതെ അവരുടെ വാപ്പ പറഞ്ഞിട്ടില്ല. മനസിലാക്കണം നിങ്ങളത്.

Story highlights: PK Sasi troll against Muslim league leader KM Shaji

Next Story