Top

ലോകകേരള സഭയില്‍ യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്; കുഞ്ഞാലിക്കുട്ടി

17 Jun 2022 4:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകേരള സഭയില്‍ യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്; കുഞ്ഞാലിക്കുട്ടി
X

കോട്ടയം: ലോകകേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ മാത്രമാണ് പങ്കെടുക്കാത്തതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിലെ ഘടകകക്ഷികളുടെ പ്രവാസി സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് പ്രവാസികളെ മാനിക്കുന്നു. അവരുടെ കാര്യത്തില്‍ വേര്‍തിരിവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകകേരള സഭയില്‍ പങ്കെടുക്കേണ്ടെന്നത് യുഡിഎഫിന്റെ വിശാലമായ തീരുമാനമാണ്. രാഷ്ട്രീയം നോക്കാതെ പ്രവാസികളെല്ലാവരും ലോകകേരള സഭയില്‍ പങ്കെടുത്തോട്ടെ എന്ന നിലപാടാണ് മുസ്‌ലിം ലീഗിനുള്ളത്. ഈ വിഷയത്തില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്താനുണ്ട്. അതിനാല്‍ തന്നെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് പ്രവര്‍ത്തകര്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ലോകകേരള സഭയില്‍ പോയി ഇരിക്കാന്‍ മാത്രം വിശാലമനസ്സ് യുഡിഎഫിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Next Story