Top

'ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് രാഷ്ട്രീയം'; പദവിയുടെ മാന്യത കാത്തു സൂക്ഷിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

പറഞ്ഞതില്‍ കഴമ്പുണ്ടോ എന്നതല്ല പറയേണ്ട രീതിയിലല്ല ഗവര്‍ണര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചതെന്ന് കുഞ്ഞാലിക്കുട്ടി

20 Sep 2022 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് രാഷ്ട്രീയം; പദവിയുടെ മാന്യത കാത്തു സൂക്ഷിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി
X

മലപ്പുറം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവിയുടെ മാന്യത കാത്തു സൂക്ഷിക്കുന്നില്ല. ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിക്കുകയാണെന്നും പറയേണ്ട രീതിയില്‍ അല്ല കാര്യങ്ങള്‍ പറയുന്നതെന്നും എസ്ടിയു സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം കല്‍പ്പറ്റയില്‍ പറഞ്ഞു.

'ഗവര്‍ണര്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. പക്ഷേ ഇതിന് അവസരമുണ്ടാക്കിയത് സര്‍ക്കാരാണ്. അതിന് വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്. ഗവര്‍ണറിന്റെ നിലപാടുകള്‍ ഒന്നും തന്നെ ശരിയല്ല. പ്രതിപക്ഷം ഇതുവരെ അനുകൂലിച്ചിട്ടില്ല'. പ്രശ്‌നത്തിന് ആധാരമായ ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളും കാര്യങ്ങളും മുസ്ലീ ലീഗിന് എതിര്‍പ്പുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പറഞ്ഞതില്‍ കഴമ്പുണ്ടോ എന്നതല്ല പറയേണ്ട രീതിയിലല്ല ഗവര്‍ണര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവര്‍ണറുടെ രീതികളെയും അദ്ദേഹത്തിന്റെ നിലപാടുകളേയും തങ്ങള്‍ അനുകൂലിക്കുന്നില്ല. അദ്ദേഹത്തിന് ആര്‍എസ്എസ് രാഷ്ട്രീയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

അതേ സമയം കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ഗവര്‍ണറുടെ ആരോപണം പ്രതിപക്ഷ ആക്ഷേപം ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. വിസി നിയമനത്തില്‍ നിയമവിരുദ്ധമായും ക്രമരഹിതമായും വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന സര്‍ക്കാരും ഇടപെടുകയും അവരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ കണ്ണൂര്‍ വിസിക്ക് നിയമനം നല്‍കിയതെന്നും പ്രതിപക്ഷമാണ് ആദ്യം ആക്ഷേപം ഉയര്‍ത്തിയത്. ഒടുവില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നാടകമാണ് നടക്കുന്നതെന്നുമായിരുന്നു സതീശന്റെ നിലപാട്.

Story highlights: PK Kunhalikutty says that Arif Mohammed Khan has rss politics

Next Story