Top

'എസ്ഡിപിഐയുമായുളള ബന്ധം മറച്ചുവെക്കാനുളള വെടിയാണ് വെച്ചത്'; കോടിയേരിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

തരാതരംപോലെ അവരെ സഹായിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനെന്നും കു‍ഞ്ഞാലിക്കുട്ടി ആരോപിച്ചു.

27 April 2022 8:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്ഡിപിഐയുമായുളള ബന്ധം മറച്ചുവെക്കാനുളള വെടിയാണ് വെച്ചത്; കോടിയേരിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
X

തിരുവനന്തപുരം: മുസ്ലിം ലീ​ഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. എസ്ഡിപിഐയുമായി സിപിഐഎമ്മിനുളള ബന്ധം പറഞ്ഞതാവും കോടിയേരി. അതു മറച്ചു വെക്കാനുള്ള വെടിയാണ് വെച്ചത്. തരാതരംപോലെ അവരെ സഹായിച്ച ചരിത്രമാണ് ഇടതുപക്ഷത്തിനെന്നും കു‍ഞ്ഞാലിക്കുട്ടി ആരോപിച്ചു.

'ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ​ഗുജറാത്ത് അല്ല കേരളമാണ് മോഡൽ ആക്കേണ്ടത്. നല്ല റോഡും പാലങ്ങളും ഉണ്ടായാൽ വികസനമാവില്ല. കേരള മോഡൽ വികസനമാണ് രാജ്യത്തിന് മാതൃക. ആ മോഡലാണ് പിന്തുടരേണ്ടതെന്നും' കു‍ഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

കോൺ​ഗ്രസിനെ കൊണ്ടു നടക്കുന്ന ലീ​ഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. 'മുസ്ലിം ലീ​ഗാണ് കേരളത്തിലെ കോൺ​ഗ്രസിനെ കൊണ്ട് നടക്കുന്നത്. യഥാർത്ഥത്തിൽ കേരളത്തിലെ യുഡിഎഫിനെ നയിക്കുന്നത് ലീ​ഗാണ്. കോൺ​ഗ്രസിന് അത്യാവശ്യം പ്രവർത്തിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്നത് തന്നെ ലീ​ഗാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടകളുമായി ചേർന്നുള്ള പ്രവർത്തനമാണ് അവർ നടത്തുന്നത്. മറ്റൊരു തരത്തിൽ ആർഎസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് അവരും ചെയ്ത് കൊടുക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

STORY HIGHLIGHTS: PK Kunhalikutty replied to Kodiyeri Balakrishnan's statement


Next Story

Popular Stories