Top

'ജനം ലീഗിന് വോട്ട് ചെയ്തത് യുഡിഎഫിന് ഒപ്പം നില്‍ക്കാന്‍'; മാധ്യമങ്ങള്‍ കഥയുണ്ടാക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി

22 Feb 2022 7:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനം ലീഗിന് വോട്ട് ചെയ്തത് യുഡിഎഫിന് ഒപ്പം നില്‍ക്കാന്‍; മാധ്യമങ്ങള്‍ കഥയുണ്ടാക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി
X

മുസ്ലീം ലീഗ് യുഡിഎഫുമായി അകലുന്നു എന്ന പ്രചാരണങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. പ്രതിപക്ഷ നേതാവിനും മറ്റ് നേതാക്കള്‍ക്കും ഒപ്പം നിയമസഭ മീഡിയ റുമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുസ്ലീം ലീഗ് യുഡിഎഫ് വിടുന്ന പ്രശ്‌നമില്ല, ജനം ലീഗിന് വോട്ട് ചെയ്തത് യുഡിഎഫിന് ഒപ്പം നില്‍ക്കാനാണ്. മാധ്യമങ്ങള്‍ കഥയുണ്ടാക്കുകയാണ് എന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

മലപ്പുറത്തെ ഒരു വിവാഹച്ചടങ്ങില്‍ പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും ഒന്നിച്ച് പങ്കെടുത്തെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ലീഗ് നിലപാട് മാറ്റുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെ ജനകീയ ആസൂത്രണപദ്ധതി സംബന്ധിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക് പങ്കുവച്ച പോസ്റ്റും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

എന്നാല്‍, തോമസ് ഐസക്കിന്റെ പോസ്റ്റിനെ കുറിച്ച് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഈ പ്രതികരണത്തില്‍ രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടി. യുഡിഎഫ് ഇപ്പോള്‍ ഒരു പാര്‍ട്ടിയെ പോലെയാണ് എന്നായിരുന്നു ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീഷന്റെ പ്രതികരണം.

Next Story