Top

'ഗവര്‍ണറുടെ നടപടികള്‍ ബാലിശം'; സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി

ഒരു വിലയുമില്ലാത്ത വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി

4 Nov 2022 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറുടെ നടപടികള്‍ ബാലിശം; സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി
X

മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ ബാലിശമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നടപടികള്‍ സര്‍ക്കാരിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ട രീതിയുണ്ട്. ജനങ്ങള്‍ക്ക് ഈ നാടകം മടുത്തെന്നും ഒരു വിലയുമില്ലാത്ത വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ വിവാദം സിപിഎം ന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസസയം സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കനക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രയെ സംബന്ധിച്ച് രാജ്ഭവനെ അറിയിച്ചില്ലെന്നാണ് ഗവര്‍ണറുടെ പരാതി. ഭരണച്ചുമതലകള്‍ അറിയിച്ചില്ലെന്നും കത്തില്‍ ആരോപണമുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയെക്കാള്‍ നിലവാരം കുറഞ്ഞയാളാണ് ഗവര്‍ണറെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് പ്രതിയുടെ വാക്കുകളാണ് ഇപ്പോഴും മൊഴിമുത്തുകള്‍. സ്വപ്‌നയും ആര്‍എസ്എസ് പാളയത്തിലെ അന്തേവാസിയാണെന്നതുതന്നെയാണ് അതിന് കാരണം. നല്ല ആര്‍എസ്എസ് കേഡറാണെന്ന് ഇതിനകം തെളിയിച്ച ഖാന്‍, വി.സി.മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും എംവി ജയരാജന്‍ ആവശ്യപ്പെട്ടു.

Story highlights: PK Kunhalikutty against Governor Arif Muhammed Khan

Next Story