Top

'അരിമണി കൊറിക്കാന്‍ വകയില്ല, കരിവള ഇട്ടു കിലുക്കാന്‍ മോഹം'; വിജയരാഘവന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

കുറച്ചു കൂടി ചിലവ് കുറഞ്ഞത് നോക്കണം. അല്ലാതെ പദ്ധതി വേണ്ടെന്നല്ല പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി

15 Oct 2021 1:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അരിമണി കൊറിക്കാന്‍ വകയില്ല, കരിവള ഇട്ടു കിലുക്കാന്‍ മോഹം; വിജയരാഘവന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി
X

കെ റെയിലിനെതിരെ മലപ്പുറത്ത് അനാവശ്യം പ്രതിഷേധം നടക്കുന്നു എന്ന എ വിജയരാഘവന്റെ പ്രസ്താവന തെറ്റാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന തലത്തില്‍ തന്നെ എതിര്‍പ്പുള്ള പദ്ധതിയാണ് കെ റെയില്‍. അടിയന്തരപ്രമേയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. പദ്ധതിയെ സംബന്ധിച്ച് സര്‍ക്കാര്‍ ആരോഗ്യകരമായ ചര്‍ച്ചക്ക് തയ്യാറാകണം. അതാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ചിലവ് കുറഞ്ഞ മറ്റു പദ്ധതികള്‍ക്ക് പ്രതിപക്ഷം എതിരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്ണിന് സീറ്റ് അനുവദിക്കാന്‍ കാശില്ലാത്ത സര്‍ക്കാരിന് കെ റെയില്‍ പദ്ധതി എങ്ങനെ നടപ്പിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. അരിമണി കൊറിക്കാന്‍ വകയില്ല, കരിവള ഇട്ടു കിലുക്കാന്‍ മോഹം എന്ന് പറഞ്ഞ പോലെയാണ് സംഭവങ്ങള്‍. ഞാന്‍ നിയമസഭയില്‍ ചോദിച്ചിരുന്നു, ആര്‍ക്കാണ് വേഗത്തില്‍ പോകാനിത്ര നിര്‍ബന്ധമെന്ന്. കുറച്ചു കൂടി ചിലവ് കുറഞ്ഞത് നോക്കണം. അല്ലാതെ പദ്ധതി വേണ്ടെന്നല്ല പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിപക്ഷത്തിന് വികസന കാര്യങ്ങളില്‍ നിഷേധാത്മക സമീപനമാണെന്നാണ് വിജയരാഘവന്‍ ഇന്ന് പറഞ്ഞത്. ''പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷം പദ്ധതിയെ പിന്തുണയ്ക്കണം. ഗെയിലിനെതിരെയും സമരമുണ്ടായിരുന്നു. ഗെയില്‍ യാഥാര്‍ഥ്യമായപ്പോള്‍ ജനങ്ങള്‍ക്ക് ഗുണകരമായി. വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങളെ മറച്ചുവെച്ച് തെറ്റിദ്ധാരണ പരത്തുന്ന ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിന്റ മുന്നോട്ട് പോക്കിന് ഇത് തിരിച്ചടിയാകും.വ്യക്തതക്കുറവുള്ളവരാണ് വിമര്‍ശിക്കുന്നത്.'' വിജയരാഘവന്‍ പറഞ്ഞു

Next Story

Popular Stories