Top

'പുര കത്തുമ്പോള്‍ വാഴവെട്ടരുത്'; ജലീലിന്റെ പേരില്‍ വര്‍ഗീയത പ്രചരിപ്പിച്ചവര്‍ക്കെതിരെ അബ്ദുറബ്ബ്

നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മളുണ്ടാക്കിയെടുത്ത സൗഹൃദങ്ങളെ ഇല്ലാതാക്കിയാലേ, പതിറ്റാണ്ടുകള്‍ക്കപ്പുറത്തെങ്കിലും കേരള ഭരണം കയ്യിലൊതുക്കാനാകൂ എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇത്തരം പിതൃശൂന്യ പ്രചാരണങ്ങള്‍ക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

17 Oct 2021 11:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുര കത്തുമ്പോള്‍ വാഴവെട്ടരുത്; ജലീലിന്റെ പേരില്‍ വര്‍ഗീയത പ്രചരിപ്പിച്ചവര്‍ക്കെതിരെ അബ്ദുറബ്ബ്
X

പ്രളയത്തിനിടെ വര്‍ഗീയ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്‍ മന്ത്രി പികെ അബ്ദുറബ്ബ്. കെ.ടി ജലീലിന്റെ പേരില്‍ പ്രചരിച്ച വ്യാജ വര്‍ഗീയ പോസ്റ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് അബ്ദുറബ്ബിന്റെ കുറിപ്പ്. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ഇത്തരം ക്ഷുദ്രശക്തികള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്നും മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നും അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മളുണ്ടാക്കിയെടുത്ത സൗഹൃദങ്ങളെ ഇല്ലാതാക്കിയാലേ, പതിറ്റാണ്ടുകള്‍ക്കപ്പുറത്തെങ്കിലും കേരള ഭരണം കയ്യിലൊതുക്കാനാകൂ എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇത്തരം പിതൃശൂന്യ പ്രചാരണങ്ങള്‍ക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അബ്ദുറബ്ബ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പ് വായിക്കാം,

നാട് പ്രളയത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും വിദ്വേഷം പ്രചരിപ്പിക്കാനും, വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും ഇറങ്ങിത്തിരിച്ച വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണം.

നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മളുണ്ടാക്കിയെടുത്ത സൗഹൃദങ്ങളെ ഇല്ലാതാക്കിയാലേ, പതിറ്റാണ്ടുകള്‍ക്കപ്പുറത്തെങ്കിലും കേരള ഭരണം കയ്യിലൊതുക്കാനാകൂ എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇത്തരം പിതൃശൂന്യ പ്രചാരണങ്ങള്‍ക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രണ്ടു ചങ്കും പ്രവര്‍ത്തനക്ഷമമാണെങ്കില്‍ വര്‍ഗീയതക്കെതിരെ മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം.. സോഷ്യല്‍ മീഡിയകളിലടക്കം വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകണം. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ഇത്തരം ക്ഷുദ്രശക്തികള്‍ക്കെതിരെ ജനങ്ങളും ജാഗരൂകരാകണം.



Next Story