Top

'ഒരു ഉദ്യോഗസ്ഥന്റെ വീഴ്ചയുടെ പേരില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയില്ല'; പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവത്തില്‍ അപ്പീലുമായി സര്‍ക്കാര്‍

14 March 2022 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ഉദ്യോഗസ്ഥന്റെ വീഴ്ചയുടെ പേരില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയില്ല; പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവത്തില്‍ അപ്പീലുമായി സര്‍ക്കാര്‍
X

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നീക്കം. ഏതെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വീഴ്ചയ്ക്ക് സര്‍ക്കാര്‍ എങ്ങനെയാണ് നഷ്ടപരിഹാരം കൊടുക്കുക എന്നതാണ് അപ്പീലില്‍ ഉയര്‍ത്തുന്ന വാദം. അപ്പീല്‍ അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.

എന്നാല്‍, സര്‍ക്കാര്‍ നീതികേടാണ് കാണിച്ചത് എന്നായിരുന്നു വാര്‍ത്തയോടുള്ള കുട്ടിയുടെ അച്ഛന്റെ പ്രതികരണം. കുട്ടിയെ ചേര്‍ത്ത് പിടിക്കേണ്ട സര്‍ക്കാരില്‍ നിന്നാണ് ഇത്തരം ഒരു നീക്കമെന്നും പിതാവ് ജയചന്ദ്രന്‍ പ്രതികരിച്ചു.

പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സമൂഹവും സര്‍ക്കാരും തുണയാകേണ്ടതുണ്ടെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. കുട്ടിക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കിട്ടയെന്ന് കുട്ടിക്ക് തോന്നണമെന്ന് വിലയിരുത്തിയായിരുന്നു കുട്ടി്ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്.

ഓഗസ്റ്റ് 27നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മോഷണകുറ്റം ആരോപിച്ച് അവഹേളിച്ചത്. അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കണ്ടുകിട്ടുകയും ചെയ്തു.

Content Highlight: pink police child molestation incident thiruvanathapuram Government file appeal to kerala high-court

Next Story