Top

ലഹരിവിരുദ്ധ ക്യാംപെയ്ന്‍; ഗവര്‍ണര്‍ നിരസിച്ച പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമായതിന് പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്

22 Sep 2022 10:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഹരിവിരുദ്ധ ക്യാംപെയ്ന്‍; ഗവര്‍ണര്‍ നിരസിച്ച പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ രണ്ടിന് സംസ്ഥാന തലത്തില്‍ ലഹരി വിരുദ്ധ പ്രചാരണ പരിപാടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിക്കുകയായിരുന്നു.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമായതിന് പിന്നാലെയാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ പരിപാടിയുടെ ഉദ്ഘാടനത്തിന് തന്‍ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാന്‍ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷിനോടും ചീഫ് സെക്രട്ടറിയോടും ഗവർണർ വ്യക്തമാക്കുകയായിരുന്നു.

സംസ്ഥാനത്തുടനീളം വ്യാപക ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍ കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് അതിര്‍ത്തികളില്‍ റെയിഡ് നടത്തും.

Story highlights: Pinarayi Vijayan will innaugurates the programme which the Governor ignored



Next Story