Top

പാര്‍ട്ടി കോണ്‍ഗ്രസിന് പിണറായി വിജയന്‍ പതാക ഉയര്‍ത്തും; വേദികള്‍ക്ക് മണ്മറഞ്ഞ നേതാക്കളുടെ പേര് നല്‍കുമെന്നും കോടിയേരി

കൊടിമരം കയ്യൂരില്‍ നിന്നും, പതാക വയലാറില്‍ നിന്നുമാണ് എത്തിക്കുന്നതെന്ന് കോടിയേരി.

19 March 2022 10:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടി കോണ്‍ഗ്രസിന് പിണറായി വിജയന്‍ പതാക ഉയര്‍ത്തും; വേദികള്‍ക്ക് മണ്മറഞ്ഞ നേതാക്കളുടെ പേര് നല്‍കുമെന്നും കോടിയേരി
X

സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തുമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏപ്രില്‍ അഞ്ചിന് വൈകിട്ട് 5 മണിക്കാണ് പാതക ഉയരുന്നത്. കൊടിമരം കയ്യൂരില്‍ നിന്നും, പതാക വയലാറില്‍ നിന്നുമാണ് എത്തിക്കുന്നത്. വേദികള്‍ക്ക് മണ്മറഞ്ഞ നേതാക്കളുടെ പേര് നല്‍കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നവ കേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട് എന്ന രേഖ പൊതുസമൂഹത്തില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കോടിയേരി അറിയിച്ചു. ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് രേഖ പ്രസിദ്ധീകരിക്കുന്നത്. നാല് ഭാഗങ്ങളാണ് രേഖയിലുള്ളത്. കേരള വികസനത്തില്‍ പാര്‍ട്ടി നല്‍കിയ സംഭാവന ഒന്നാം ഭാഗം, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസനവും നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങളും രണ്ടാം ഭാഗം, 25 വര്‍ഷത്തെ കാഴ്ചപ്പാട് മൂന്നാം ഭാഗം, എങ്ങനെ നടപ്പാക്കും എന്നത് നാലാം ഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടിയേരി അറിയിച്ചു.

പാരിസ്ഥിതിക സംരക്ഷണത്തിന് രേഖയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. തുടര്‍ഭരണം കിട്ടിയ സാഹചര്യത്തില്‍ തുടര്‍പ്രവര്‍ത്തനത്തിനുള്ള ദിശാബോധത്തിനാണ് രേഖ. രേഖയില്‍ പൊതുജനങ്ങളുടെ അഭിപ്രായം കേള്‍ക്കും. ഇടത് മുന്നണിയുടെ നേതാക്കളുമായി ആശയവിനിമയം നടത്തി എല്‍ഡിഎഫ് രേഖയായി പ്രസിദ്ധീകരിക്കും. ശേഷം സര്‍ക്കാരിന്റെ നയ രേഖയാക്കി മാറ്റും. കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന രേഖയാണിതെന്നും കോടിയേരി വ്യക്തമാക്കി.

Next Story