Top

'ചെങ്കൊടിയേന്തിയവരാണ് ഈ നാടിന്റെ ഭരണാധികാരികളായി വന്നത്'; ചില മാടമ്പിമാര്‍ക്ക് ഹാലിളകുന്നുവെന്ന് മുഖ്യമന്ത്രി

'ചെങ്കൊടി കാണുമ്പോള്‍ ഇപ്പോഴും പലര്‍ക്കും വല്ലാത്ത അലര്‍ജിയാണ്'

4 March 2022 2:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെങ്കൊടിയേന്തിയവരാണ് ഈ നാടിന്റെ ഭരണാധികാരികളായി വന്നത്; ചില മാടമ്പിമാര്‍ക്ക് ഹാലിളകുന്നുവെന്ന് മുഖ്യമന്ത്രി
X

ചെങ്കൊടി കാണുമ്പോള്‍ ചിലര്‍ക്ക് ഹാലിളകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് മാടമ്പിത്തരമാണ്. മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയായാണ് വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്. ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിക്കുകയാണെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഫൂട്പാത്തുകളില്‍ അടക്കം കൊടികള്‍ സ്ഥാപിച്ചതാണ് കോടതി വിമര്‍ശനത്തിന് ഇടയാക്കിയത്.

ചെങ്കൊടി കാണുമ്പോള്‍ ഇപ്പോഴും പലര്‍ക്കും വല്ലാത്ത അലര്‍ജിയാണ്. അവരുടെ താങ്ങും തണലും കിട്ടി വളര്‍ന്നുവന്ന പ്രസ്ഥാനമല്ലിത്. ചുവപ്പുകാണുമ്പോള്‍ ഹാലിളകുന്ന കാളയെന്ന അവസ്ഥയിലേയ്ക്ക് മാറുന്നത് നല്ലതല്ല. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ്. ചെങ്കൊടിയേന്തിയവരാണ് ഈ നാട്ടിലെ ഭരണാധികാരികളായി വന്നത്. അവിടെ കൊടികാണുന്നു, ഇവിടെ കൊടികാണുന്നു എന്നൊക്കെ വല്ലാതെ ചോദ്യങ്ങള്‍ ചിലര്‍ ചോദിക്കുന്നതായി കാണുന്നു.

കേരളത്തിന്റെ കാലാനുസൃത വികസനം തടയുന്ന നടപടിയാണ് ബിജെപി സ്വീകരിക്കുന്നത്. പ്രതിപക്ഷം ബിജെപിക്ക് ഒപ്പം ചേര്‍ന്ന് വികസനത്തിന് തുരങ്കം വെയ്ക്കുന്നു. സംസ്ഥാന വികസനത്തെ പിന്നോട്ടടിപ്പിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. സില്‍വര്‍ലൈനിനെതിരായ നീക്കം അതിന്റെ ഭാഗമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHT: Pinarayi Vijayan at CPIM state Conference

Next Story