Top

'കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് ചിലര്‍ പറഞ്ഞു'; ഒരു ചുക്കും സംഭവിക്കില്ലെന്ന് അറിയാമെന്ന് പിണറായി; 'ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായി'

9 April 2022 12:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് ചിലര്‍ പറഞ്ഞു; ഒരു ചുക്കും സംഭവിക്കില്ലെന്ന് അറിയാമെന്ന് പിണറായി; ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായി
X

കണ്ണൂർ: എഐസിസിയുടെയും കെപിസിസിയുടെയും വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ സ്വാ​ഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കെവി തോമസ് പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കുന്നത് വളരെ പ്രധാന്യമർഹിക്കുന്ന വിഷയമാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കെവി തോമസിനെ സിപിഐഎം ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായാണ്. കോണ്‍ഗ്രസ് പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുക്കുന്നതും. അദ്ദേഹത്തെ പങ്കെടുപ്പിക്കില്ല എന്ന് ചിലര്‍ പറഞ്ഞെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പായിരുന്നെന്നും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രസംഗത്തില്‍ പറഞ്ഞു.

'ഈ സെമിനാറില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നത് രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ബഹുമാന്യനായ എംകെ സ്റ്റാലിന്‍ അതില്‍ പങ്കെടുക്കുന്നു എന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പക്ഷെ അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് പ്രൊഫസര്‍ കെവി തോമസിനെക്കുറിച്ച് ഇവിടെ ഉയര്‍ത്തിക്കൊണ്ടി വന്ന കാര്യങ്ങള്‍. ഞങ്ങള്‍ പ്രൊഫസര്‍ കെവി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസിന്റെ പ്രതിനിധിയായാണ്,' പിണറായി വിജയന്‍ പറഞ്ഞു.

'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവായാണ് അദ്ദേഹം ഇപ്പോഴും ഇതില്‍ പങ്കെടുക്കുന്നത്. ചിലര്‍ അദ്ദേഹത്തിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നത് കേട്ടു. പക്ഷെ അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി പങ്കെടുക്കുന്നു. പങ്കെടുക്കില്ല എന്ന് ചിലര്‍ പ്രഖ്യാപിക്കുകയാണ്. എന്നാലൊരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു,' പിണറായി വിജയന്‍ പറഞ്ഞു.

story highlight: pinarayi Vijayan about kv thomas

Next Story