Top

ഫിലോമിനയുടെ മൃതദേഹം കരുവന്നൂര്‍ ബാങ്കിന് മുന്നില്‍; മന്ത്രി ആര്‍ ബിന്ദു എത്തണമെന്ന് കുടുംബവും നാട്ടുകാരും

ഫിലോമിനയുടെ ഭര്‍ത്താവും മകനും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്.

27 July 2022 10:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫിലോമിനയുടെ മൃതദേഹം കരുവന്നൂര്‍ ബാങ്കിന് മുന്നില്‍; മന്ത്രി ആര്‍ ബിന്ദു എത്തണമെന്ന് കുടുംബവും നാട്ടുകാരും
X

കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച സ്ത്രീ ചികിത്സയില്‍ ഇരിക്കെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മരിച്ച ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്‍പില്‍ വച്ച് നാട്ടുകാരും ബന്ധുക്കളും ഉപരോധം തുടരുകയാണ്.

ഫിലോമിനയുടെ ഭര്‍ത്താവും മകനും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്ഥലം എംഎല്‍എ ആയ മന്ത്രി ആര്‍.ബിന്ദു സ്ഥലത്തെത്തണമെന്ന് നാട്ടുക്കാരുടെ പ്രധാന ആവശ്യം.

ഫിലോമിനയുടെ ചികിത്സക്കായി പണം തിരികെ ആവശ്യപ്പെട്ടിട്ടും ബാങ്ക് നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ചികിത്സക്കായി നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നാണ് ഭര്‍ത്താവ് ആരോപിച്ചത്.

ഇന്നലെ അര്‍ധരാത്രിയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫിലോമിന മരിച്ചത്. കഴിഞ്ഞ ഒരു മാസമായി അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചതെന്നും നിക്ഷേപമായി നല്‍കിയ പണം കിട്ടിയിരുന്നെങ്കില്‍ ഫിലോമിന മികച്ച ചികിത്സ നല്‍കാമായിരുന്നെന്നും ഭര്‍ത്താവ് പറഞ്ഞു.

Next Story