Top

കോട്ടയത്ത് കുട്ടിക്ക് മരുന്ന് മാറി നൽകിയ സംഭവം; ഫാ‍ർമസ്റ്റിനെ സസ്പെൻഡ് ചെയ്തു

26 July 2022 5:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയത്ത് കുട്ടിക്ക് മരുന്ന് മാറി നൽകിയ സംഭവം; ഫാ‍ർമസ്റ്റിനെ സസ്പെൻഡ് ചെയ്തു
X

കോട്ടയം: കുട്ടിക്ക് മരുന്നു മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. റിപ്പോർട്ടർ ടിവി നൽകിയ വാർത്തയെ തുടർന്ന് നടപടി. ഫാര്‍മസിസ്റ്റ് സുധീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് വി പി റെജി അറിയിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ തൊണ്ടവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വാഴൂര്‍ 15-ാം മൈല്‍ തൊട്ടിയില്‍പീടികയില്‍ മനോജിന്റെ മകള്‍ മിത്രയ്ക്കാണ് മരുന്ന് മാറി നല്‍കിയത്. 11 വയസുകാരിക്ക് നൽകിയത് 57 വയസുകാരന് നൽകേണ്ട മരുന്നായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മരുന്ന് കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി ഇതോടെ വീണ്ടും കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് മരുന്നുകള്‍ പരിശോധച്ചപ്പോഴാണ് മാറി നല്‍കിയത് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ വാര്‍ഡ് അംഗം ഓമന അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു.

STORY HIGHLIGHT: Pharmacist suspended for mistaking medicine for child

Next Story

Popular Stories