Top

പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; തീരുമാനം മന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ

അത്യാഹിതവിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് സമരം നടത്താനിരിക്കെയാണ് ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്

7 Dec 2021 4:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; തീരുമാനം മന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ
X

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. നീറ്റ് പി ജി അലോട്ട്‌മെന്റ് നടപടികള്‍ വൈകുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് ഒരാഴ്ചയായി ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു.

നാളെ മുതല്‍ അത്യാഹിതവിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് സമരം നടത്താനിരിക്കെയാണ് ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്. കോടതിയുടെ പരിഗണനയുള്ള വിഷയമായതിനാല്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.


Next Story