Top

ഹര്‍ത്താലില്‍ പൊലീസിനെ ആക്രമിച്ച പിഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍

ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയാണുണ്ടായതെന്നാണ് പരുക്കേറ്റ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്

26 Sep 2022 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹര്‍ത്താലില്‍ പൊലീസിനെ ആക്രമിച്ച പിഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍
X

കൊല്ലം: ഹര്‍ത്താലിനിടെ പൊലീസിനെ ആക്രമിച്ച പിഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഷംനാദ് പൊലീസിനെ ആക്രമിച്ചത്. ഇരവികുളം പൊലീസാണ് പ്രതിയെ പിടികൂടിയത്.

ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയാണുണ്ടായതെന്നാണ് പരുക്കേറ്റ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. അതിനിടെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഇനിയും വര്‍ധിക്കും.

ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബസുകള്‍ സര്‍വീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹര്‍ത്താല്‍ ദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് ഇത്തരമൊരു നടപടിയിലേക്ക് കെ എസ് ആര്‍ ടി സി നീങ്ങുന്നത്.

71 ബസുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇതില്‍ ഭൂരിഭാഗം ബസുകളുടെയും മുന്‍വശത്തെ ചില്ലുകളാണ് തകര്‍ന്നത്. കൂടാതെ പല ബസുകളുടെയും പിന്‍വശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് 50 ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയത്. 71 ബസുകളും കേടുപാടുകള്‍ പരിഹരിക്കാതെ ഇനി നിരത്തിലിറക്കാനാകില്ല. മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ പിടിപ്പിക്കും വരെ ചില്ല് തകര്‍ന്ന ബസുകളുടെയും സര്‍വീസുകള്‍ മുടങ്ങും. ഇങ്ങനെ സര്‍വീസ് മുടങ്ങിയുളള നഷ്ടം കൂടി പരിഗണിച്ചാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് കെ എസ് ആര്‍ ടിസിയില്‍ നിന്നും ലഭിക്കുന്ന വിവരം.

Story Highlights: PFI worker arrested who attack police in hartal

Next Story