Top

ഡോക്ടറെവിടെ! കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രതിഷേധിച്ച് കോഴിയും പശുവും

കോഴി, പശു, വളര്‍ത്തുനായ തുടങ്ങിയവയേയും ഒപ്പം കൂട്ടിയാണ് നേതാക്കള്‍ മൃഗാശുപത്രിക്ക് മുന്നില്‍ പ്രതിഷേധ സമരത്തിനെത്തിയത്

11 Oct 2021 12:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോക്ടറെവിടെ! കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രതിഷേധിച്ച് കോഴിയും പശുവും
X

മൃഗാശുപത്രിയില്‍ മാസങ്ങളായി ഡോക്ടര്‍ ഇല്ലാത്തതെ വന്നതോടെ വളര്‍ത്തുമൃഗങ്ങളുമായെത്തി കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരം തൊളിക്കോട് മലയടി മൃഗാശുപത്രിയിലാണ് സംഭവം. കെപിസിസി നിര്‍വാഹക സമിതി അംഗം ആനാട് ജയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

കോഴി, പശു. വളര്‍ത്തുനായ തുടങ്ങിയവയേയും ഒപ്പം കൂട്ടിയാണ് നേതാക്കള്‍ മൃഗാശുപത്രിക്ക് മുന്നില്‍ പ്രതിഷേധ സമരത്തിനെത്തിയത്. ചടങ്ങില്‍ കോണ്‍ഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡണ്ട് എന്‍എസ് ഹാഷിം അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി തോട്ടുമുക്ക് അന്‍സര്‍, ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദന്‍, തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരന്‍, മുബാറക് സിദ്ദിഖ്, ഷെമി ഷംനാദ്, പൊന്‍പാറ സതീഷ്, കെ.എന്‍. അന്‍സര്‍, രഘുനാഥന്‍ ആശാരി, ആര്‍. സുവര്‍ണ കുമാര്‍, തൊളിക്കോട് ഷംനാദ്, ബി. പ്രതാപന്‍, ചെട്ടിയാംപാറ ഷിബു, പ്രശാന്ത് ചെരുപ്പാണി, രത്‌നാകരന്‍ കാണി എന്നിവര്‍ പ്രസംഗിച്ചു.ഡോക്ടറെവിടെ! കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രതിഷേധിച്ച് കോഴിയും പശുവും

Next Story