Top

കൊച്ചിയില്‍ പെട്രോള്‍ പമ്പ് ആക്രമിച്ച് പണം കവര്‍ന്നു; ജീവനക്കാര്‍ക്ക് പരുക്കേറ്റു

പറവൂരിലെ സെറ്റില്‍മെന്റ് സ്‌കൂളിന് സമീപം രാത്രിയിലെത്തിയ നാലംഗ സംഘം പണം കവര്‍ന്നെന്നാണ് ആരോപണം.

13 Nov 2022 8:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചിയില്‍ പെട്രോള്‍ പമ്പ് ആക്രമിച്ച് പണം കവര്‍ന്നു; ജീവനക്കാര്‍ക്ക് പരുക്കേറ്റു
X

കൊച്ചി: ആലുവ പറവൂര്‍ കവലയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരെ ആക്രമിച്ച് പണം കവര്‍ന്നതായി പരാതി. പറവൂരിലെ സെറ്റില്‍മെന്റ് സ്‌കൂളിന് സമീപം രാത്രിയിലെത്തിയ നാലംഗ സംഘം പണം കവര്‍ന്നെന്നാണ് ആരോപണം. സംഭവത്തില്‍ 29,000 രൂപയാണ് നഷ്ടപ്പെട്ടത്.

കവര്‍ച്ചാശ്രമം തടയുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് പരുക്കേറ്റു. പമ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു ആക്രമണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story highlights: petrol pump employees attacked in kochi robbed of money

Next Story