Top

പെട്രോൾ വില വർദ്ധന; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

ഇന്ധന വിലവർദ്ധനവ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്

2 Nov 2021 2:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്രോൾ വില വർദ്ധന; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
X

പെട്രോൾ വില വർദ്ധനവിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇന്ധന വിലവർദ്ധനവ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്

ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്. പെട്രോൾ വിലവർദ്ധനവ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അധിക നികുതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബർ. പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന് പൈസയുമാണ് ഒക്ടോബറിൽ കൂടിയത്.

Next Story