Top

കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെട്രോള്‍ ബോംബേറ്; പൂര്‍വ്വ വിദ്യാര്‍ത്ഥി മുന്‍വൈരാഗ്യത്താല്‍ ആക്രമണം നടത്തിയതെന്ന് പൊലീസ്

കാട്ടാക്കട കുറ്റിച്ചലിലെ സ്‌കൂളിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്

23 March 2022 5:57 PM GMT
ഇഖ്ബാല്‍ അറക്കല്‍

കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെട്രോള്‍ ബോംബേറ്; പൂര്‍വ്വ വിദ്യാര്‍ത്ഥി മുന്‍വൈരാഗ്യത്താല്‍ ആക്രമണം നടത്തിയതെന്ന് പൊലീസ്
X

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരം പെട്രോള്‍ ബോബെറിഞ്ഞു. കാട്ടാക്കട കുറ്റിച്ചലിലെ സ്‌കൂളിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി തന്നെയാണ് വിദ്യാര്‍ഥികള്‍ക്ക് നേരം പെട്രോള്‍ ബോംബെറിഞ്ഞതെന്നാണ് വിവരം. പൊട്ടിത്തെറി ഉണ്ടായെങ്കിലും ആക്രമണത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. കളിയാക്കിയതാണ് ആക്രമണത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് അക്രമികള്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയതെന്ന് കാട്ടാക്കട പൊലീസ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

സംഭവത്തിൽ പോലീസ് പറയുന്നത്

"സ്‌കൂളിന്റെ മുന്നിലുള്ള ബസ് വയ്റ്റിംഗ് ഷെഡില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആ സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രതി പെട്രോള്‍ ബോംബെറിയുകയാണുണ്ടായത്. ആക്രമണം നടത്തുകയും പ്രതി സമീപം നിന്നിരുന്ന സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തതായി സംഭവം സ്ഥലത്തുണ്ടായവര്‍ അറിയിച്ചു. വൈകിട്ട് 4.30ന്് കുറ്റിച്ചലിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് ആക്രമണം നടന്നത്. സ്‌കൂള്‍ വിട്ട് മിക്ക വിദ്യാര്‍ത്ഥികളും പോയതിനാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ പ്രതി വിദ്യാര്‍ത്ഥികള്‍ക്ക് നേരം പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ ഉടന്‍ തന്നെ പിടികൂടും," കട്ടാക്കട പൊലീസ് പറഞ്ഞു.

STORY HIGHLIGHTS: Petrol bomber targets school children in Kattakada; Police say the alumnus was attacked by a previous altercation

Next Story