Top

അട്ടപ്പാടി മധുകൊലക്കേസ്; കോടതിയെ കബിളിപ്പിച്ച സാക്ഷിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

29 Sep 2022 10:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അട്ടപ്പാടി മധുകൊലക്കേസ്; കോടതിയെ കബിളിപ്പിച്ച സാക്ഷിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
X

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ കോടതിയെ കബിളിപ്പിച്ച 29-ാം സാക്ഷിക്കെതിരെ നടപടി വേണമെന്ന ഹര്‍ജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. 29-ാം സാക്ഷി സുനില്‍കുമാറിനെതിരെ നടപടി തീരുമാനിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ടി കെ സുബ്രഹ്മണ്യനോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോടതിയില്‍ സ്വന്തം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ നിഷേധിച്ച 36-ാം സാക്ഷി അബ്ദുള്‍ ലത്തീഫിനോടും ഇന്ന് പാസ്‌പ്പോര്‍ട്ട്, ഫോട്ടോ എന്നിവ സഹിതം ഇന്ന് ഹാജരാവാന കോടതി നിര്‍ദേശം നല്‍കി. 11 പ്രതികളുടെ ജാമ്യഹര്‍ജി മണ്ണാര്‍ക്കാട് എസ് സി/എസ്ടി കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു.

മധുവിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംഘത്തിലെ തലവന്‍ ഡോ. എന്‍എ ബല്‍റാം, കോട്ടത്തറ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് നിജാമുദ്ദീന്‍ എന്നിവരെ വിസ്തരിക്കാന്‍ കോടതി ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് ഡോ. എന്‍എ ബല്‍റാം കോടതിയെ അറിയിച്ചു. മുമ്പ് വിസ്തരിച്ച മൂന്ന് ഡോക്ടര്‍മാരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. 122 സാക്ഷികളുള്ള കേസില്‍ 25 പേര്‍ ഇത് വരെ കൂറുമാറിയിട്ടുണ്ട്.

STORY HIGHLIGHTS: Petition against Attappadi Madhu case witness in court

Next Story