Top

കുഴിമിന്നലും അമിട്ടും മാലപ്പടക്കവും പൊട്ടും; തൃശൂർപൂരം വെടികെട്ടിന് അനുമതി

മെയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട്

8 April 2022 9:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഴിമിന്നലും അമിട്ടും മാലപ്പടക്കവും പൊട്ടും; തൃശൂർപൂരം വെടികെട്ടിന് അനുമതി
X

തൃശൂർ: പൂരം വെടിക്കെട്ടിന് അനുമതി. വെടിക്കെട്ടിന് കേന്ദ്ര ഏജൻസിയായ 'പെസോ'യാണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നൽകിയിട്ടുണ്ട്. മെയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട്. മെയ് എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോ​ഗത്തിൽ തീരുമാനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ എല്ലാ ചടങ്ങുകളോടും കൂടി പൂരം നടത്താൻ തീരുമാനിച്ചത്.

Next Story