Top

കലൂര്‍ കൊലപാതകത്തിന് പിന്നില്‍ മുന്‍ വൈരാഗ്യം; പ്രകോപനമായത് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

കുത്തേറ്റുമരിച്ച സജുവും പ്രതിയായ കിരണ്‍ ആന്റണിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ വ്യക്തിപരമായും പ്രശ്നങ്ങളുണ്ടായിരുന്നു

10 Sep 2022 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കലൂര്‍ കൊലപാതകത്തിന് പിന്നില്‍ മുന്‍ വൈരാഗ്യം; പ്രകോപനമായത് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്
X

കൊച്ചി: കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് പൊലീസ്. കൊലപാതകത്തിന് പ്രകോപനമായത് ഇന്‍സ്റ്റഗ്രാം പോസ്റ്റെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.

തമ്മനം സ്വദേശി സജുനാണ് ജേണലിസ്റ്റ് കോളനിക്ക് സമീപം കുത്തേറ്റ് മരിച്ചത്. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതി ആശുപത്രി വിട്ടാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

കുത്തേറ്റുമരിച്ച സജുവും പ്രതിയായ കിരണ്‍ ആന്റണിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ വ്യക്തിപരമായും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും സി എച്ച് നാഗരാജു പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുളളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പോസ്റ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക സമയത്ത് കിരണിനൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ച് കൊച്ചി നോര്‍ത്ത് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

STORY HIGHLIGHTS: Personal enmity led to kallor incident: police

Next Story