Top

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി അനുമതി

രണ്ട് എം.എസ്. ഒഫ്ത്താല്‍മോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

2 Nov 2021 1:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി അനുമതി
X

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് എം.എസ്. ഒഫ്ത്താല്‍മോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടുത്തിടെ എം.എസ്. ഇ.എന്‍.ടി.യ്ക്ക് 2 സീറ്റുകള്‍ അനുവദിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇ.എന്‍.ടി. പി.ജി. കോഴ്സുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. എം.എസ്. ഒഫ്ത്താല്‍മോളജി കോഴ്സിന് ഈ വര്‍ഷം തന്നെ അഡ്മിഷന്‍ തുടങ്ങാനുളള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

ഇതിലൂടെ ഇ.എന്‍.ടി. വിഭാഗത്തില്‍ നൂതന ചികിത്സകള്‍ വരുംകാലങ്ങളില്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. 2013ല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ആരംഭിച്ചെങ്കിലും പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമായത് ഈ വര്‍ഷമാണ്. എം.എസ്. ഒഫ്ത്താല്‍മോളജി കോഴ്സ് ആരംഭിക്കുന്നതോടെ നേത്രരോഗങ്ങള്‍ക്കും വരും കാലങ്ങളില്‍ നൂതന ചികിത്സ മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Next Story