Top

'പെരിയ കേസിൽ കൂടുതൽ സിപിഐഎം നേതാക്കൾ പ്രതികളാവും'; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് സുധാകരൻ

2 Dec 2021 2:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെരിയ കേസിൽ കൂടുതൽ സിപിഐഎം നേതാക്കൾ പ്രതികളാവും; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് സുധാകരൻ
X

പെരിയ ഇരട്ടക്കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കേരളത്തോട് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സിപിഎം നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പടെയുള്ള ഉന്നത നേതൃത്വം കേസിൽ പ്രതികളായിരിക്കുന്നു.

ഇനിയും പല നേതാക്കളും പ്രതികളാകുവാൻ പോകുന്നു. കേരളത്തിൽ സിപിഎം നടത്തിയ നിഷ്ഠൂരമായ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളാണ് പുറത്ത് വരുന്നത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് കേരളത്തിലുണ്ടായ ജനരോഷത്തിൽ നിന്നും സിപിഎം പാഠം പഠിച്ചിട്ടില്ല. അവരുടെ പൈശാചികത തുടരുകയാണ്. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്നും കോടികളാണ് ചെലവാക്കിയത്.

സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഫയൽ നൽകാതെയും മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്താതെയും ഭരണകൂടം സൃഷ്ടിച്ച എല്ലാ പ്രതിബന്ധങ്ങളെയും കടന്നാണ് സിബി ഐ അന്വേഷണത്തിലൂടെ പ്രതികൾക്ക് വിലങ്ങ് വീഴുന്നത്. ഇത് കേരളത്തിലെ ഭരണാധികാരികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

അധികാരത്തണലിൽ എന്തും നടത്തിക്കളയാമെന്ന ഹുങ്കാണ് ഇവിടെ തകർന്ന് വീഴുന്നത്. മുഖ്യമന്ത്രി വായ് തുറന്ന് പ്രതികരിക്കാൻ തയ്യാറാകാണം. ആത്മാഭിമാനം ഉണ്ടെങ്കിൽ കേരളീയ സമൂഹത്തോട് മാപ്പുപറയണം. അവസാനത്തെ കൊലയാളിയുടെ കൈകളിൽ വിലങ്ങ് വീഴും വരെയും കോൺഗ്രസ് മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.



Next Story

Popular Stories