Top

'അമിത് ഷായുടെ വെല്ലുവിളിയിൽ കേരളത്തിന് ഭയം കുറവ്'; ഇവിടെ ഇടതുപക്ഷ സർക്കാരായതുകൊണ്ടെന്ന് മന്ത്രി റിയാസ്

രാജ്യം അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്

11 May 2022 4:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമിത് ഷായുടെ വെല്ലുവിളിയിൽ കേരളത്തിന് ഭയം കുറവ്; ഇവിടെ ഇടതുപക്ഷ സർക്കാരായതുകൊണ്ടെന്ന് മന്ത്രി റിയാസ്
X

മലപ്പുറം: കേരളത്തിൽ ഇടതുപക്ഷ സർക്കാരുളളതുകൊണ്ടാണ് പൗരത്വ നിയമം നടപ്പാക്കുമെന്ന വെല്ലുവിളിയിൽ ജനം ഭയക്കാത്തതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജ്യം അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡിന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്നാണ് അമിത് ഷായുടെ വെല്ലുവിളി. ഇത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഭയമുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'വർഗീയതക്കെതിരെ മതേതര ബദൽ' സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

' പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞതിൽ ഏറ്റവും ഭയം കുറവുളള സംസ്ഥാനം കേരളമാണ്. കേരളത്തിൽ ഒരു ഇടതുപക്ഷ സർക്കാരുളളതാണ് ഇതിന് കാരണം. രാജ്യത്തെ ക്യാമ്പസുകളിൽ എസ്എഫ്ഐ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടുകളിൽ വിറളിപൂണ്ട സംഘപരിവാർ ശക്തികൾ പ്രവർത്തകരെ കായികമായി നേരിടുകയാണ്', മുഹമ്മദ് റിയാസ് പറഞ്ഞു.

'മതനിരപേക്ഷതയുടെ കാര്യത്തിൽ വെളളം ചേർത്ത കോൺഗ്രസിന് സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വർഗീയത ഇല്ലാതാക്കാൻ വർഗബോധമാണ് വേണ്ടത്. വികസനത്തിന് തടയിടാൻ കോൺഗ്രസും ലീഗും ബിജെപിയുമായി കെെകോർക്കുകയാണ്, എന്നും മന്ത്രി റിയാസ് പറഞ്ഞു.

STORY HIGHLIGHTS: people not afraid of challenge by Amit shah that implement citizenship law because here is left government said Muhammed Riyas

Next Story