Top

'മദ്യദുരന്തത്തിന്റെ ആസൂത്രകന്‍, പിഴ ഒഴിവാക്കാനാകില്ല'; തുക ഇരകള്‍ക്ക് നല്‍കാനുള്ളതാണെന്ന് കേരളം സുപ്രീംകോടതിയില്‍

ജയില്‍ മോചനത്തിനായി 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ മണിച്ചന്റെ ഭാര്യയാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്

18 Oct 2022 5:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യദുരന്തത്തിന്റെ ആസൂത്രകന്‍, പിഴ ഒഴിവാക്കാനാകില്ല; തുക ഇരകള്‍ക്ക് നല്‍കാനുള്ളതാണെന്ന് കേരളം സുപ്രീംകോടതിയില്‍
X

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ മറുപടി സമര്‍പ്പിച്ച് കേരളം. ശിക്ഷയിലെ പിഴ തുക ഒഴിവാക്കാനാകില്ലെന്നും തുക മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നല്‍കാനുള്ളതാണെന്നും കേരളം വ്യക്തമാക്കി. ജയില്‍ മോചനത്തിനായി 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ മണിച്ചന്റെ ഭാര്യയാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

മദ്യദുരന്തത്തിന്റെ മുഖ്യ ആസൂത്രകനാണ് മണിച്ചനെന്ന് കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ കേരളം പറയുന്നു. മറ്റ് കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ കേസ്. പിഴതുക മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും കാഴ്ച നഷ്ടമായവര്‍ക്കും അടക്കം നല്‍കാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹര്‍ഷദ് വി അഹമീദ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

മണിച്ചന്‍ അടക്കം കേസിലെ തടവുകാരെ വിട്ടയച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാന്‍ ആയിരുന്നില്ല. പിഴ തുക കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാകൂ. ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു.

Story Highlights: Penalty In The Sentence Cannot Be Waived Said Kerala Govt In High Court

Next Story