Top

'പിസി ജോര്‍ജിന്റെ പീഡനക്കേസില്‍ ഇടപെട്ടു'; ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ പരാതിക്കാരി

കെമാല്‍ പാഷയ്ക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യം.

5 July 2022 12:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിസി ജോര്‍ജിന്റെ പീഡനക്കേസില്‍ ഇടപെട്ടു; ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ പരാതിക്കാരി
X

പിസി ജോര്‍ജ് പ്രതിയായ പീഡനക്കേസില്‍ റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ ഇടപെട്ടതായി പരാതിക്കാരിയുടെ ആരോപണം. കെമാല്‍ പാഷയ്ക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഡിജിപിക്ക് പരാതി കൈമാറി. ഇന്ന് രാവിലെയാണ് പരാതി നല്‍കിയത്.

കോടതി ജീവനക്കാരെ അടക്കം സ്വാധീനിക്കാന്‍ കെമാല്‍ പാഷ ശ്രമിച്ചുയെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ച ശേഷം ചില മാധ്യമങ്ങളിലൂടെ കെമാല്‍ പാഷ നടത്തിയ പ്രതികരണങ്ങള്‍ സ്വാധീനത്തിന്റെ തെളിവുകളായാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. കെമാല്‍ പാഷയുടെ മൊബൈല്‍ ഫോണ്‍ രേഖകളും സംഭാഷണവും ശേഖരിക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിക്കുന്നുണ്ട്.

Next Story