Top

"ജലീൽ ഇങ്ങു പോര് നമുക്ക് ഒന്നിച്ചു പോകാം"; കൂടെ കൂട്ടാൻ പിസി ജോർജ്

ഇടത്പക്ഷ ബന്ധം വിശ്ചേദിച്ച് തന്റെ പാർട്ടിയിൽ കൂടെ പ്രവർത്തിക്കാൻ ക്ഷണിക്കുകണ്.

3 Feb 2022 7:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജലീൽ ഇങ്ങു പോര് നമുക്ക് ഒന്നിച്ചു പോകാം; കൂടെ കൂട്ടാൻ പിസി ജോർജ്
X

ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള വിമർശനങ്ങളിൽ കെടി ജലീലിന് പിന്തുണച്ചും പാർട്ടിയിലേക്ക് ക്ഷണിച്ചും പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജ്. സിറിയക് ജോസഫിനെക്കുറിച്ച് ജലീൽ ഫേസ്ബുക്കിലൂടെ കുറിച്ചതെല്ലാം നൂറു ശതമാനം സത്യമാണ്. ഇടതുപക്ഷ ബന്ധം വിച്ഛേദിച്ച് ജലീൽ എന്റെ കൂടെ പോരുയെന്നും പിസി ജോർജ് പറഞ്ഞു. നമ്മുക്ക് ഒന്നിച്ചു പ്രവർ‌ത്തിക്കാമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് പിസി ജോർജ് പിന്തുണയറിയിച്ചത്.

ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമർശങ്ങൾക്ക് കെ ടി ജലീലിന് പൂർണ പിന്തുണ നൽകുകയാണ്. ജഡ്ജിക്കെതിരെ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ്. ഇടത്പക്ഷ ബന്ധം വിശ്ചേദിച്ച് തന്റെ പാർട്ടിയിൽ കൂടെ പ്രവർത്തിക്കാൻ ക്ഷണിക്കുകണ്. "ജലീൽ ഇങ്ങു പോര് നമുക്ക് ഒന്നിച്ചു പോകാം"- പിസി ജോർജ് പറഞ്ഞു.

ലോകായുക്തയിൽ വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കെടി ജലീൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നിരന്തരം പുറത്തുവിടുന്നത്. സിറിയക് ജോസഫ് "അലസ ജീവിത പ്രേമി" എന്ന് പരിഹാസിച്ചു കൊണ്ട് കെടി ജലീൽ ഇന്നും ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഡൽഹി ഹൈക്കോടതിയിൽ പ്രവർത്തിച്ചപ്പോൾ വിധി പ്രസ്താവിക്കാത്ത ജഡ്ജിയെന്ന വിചിത്ര വിശേഷണം അദ്ദേഹം നേടി. സുപ്രീംകോടതിയിലെ മൂന്നര വർഷത്തെ സേവനക്കാലയളവിൽ വെറും ആഴ് വിധി പ്രസാതാവം മാത്രമാണ് അദ്ദേഹം നടത്തിയതെന്നും ജലീൽ വിമർശിച്ചു. ഓക്സ്ഫോർഡ് സർവകലാശാല പ്രസിദ്ധീകരിച്ച സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമർശം മൊഴിമാറ്റിയാണ് ജലീൽ സിറിയക് ജോസഫിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

നേരത്തെ സമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന്റെ പൂർത്തിയാകാത്ത ആത്മകഥയിൽ ജസ്റ്റിസ് സിറിയക് ജോസഫിനെതിരേയുളള പരാമർശങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ജലീലിന്റെ ആക്രമണം. സുപ്രീംകോടതി കോളീജിയത്തിൽ കടന്ന് കൂടിയ പുഴുക്കുത്താണ് ജസ്റ്റിസ് സിറിയക് ജോസഫെന്നായിരുന്നു ജലീലിന്റെ വിമർശനം. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോളീജിയം പ്രധാനമന്ത്രിക്ക് കീഴിലേക്ക് മാറ്റി കൊണ്ട് പാർലമെന്റിൽ നിയമം പാസാക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് പരിഗണിച്ചപ്പോൾ അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോഹിത്​ഗി പുഴുക്കുത്തായ ജഡ്ജിക്ക് ഉദാഹരണമായി സിറിയക് ജോസഫിനെയാണ് പരമാർശിച്ചതെന്നും കെടി ജലീൽ വെളിപ്പെടുത്തിയിരുന്നു.

തനിക്കെതിരായ ലോകായുക്ത കേസിൽ സിറിയക് ജോസഫ് വെളിച്ചത്തേക്കാൾ വേ​ഗതയിൽ വിധി പറഞ്ഞു. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എം ജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചിരുന്നു. അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. അഭയക്കേസിൽ നാർക്കോ പരിശോധന നടത്തിയ ബംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നടത്തിയെന്നും ജലീൽ ആരോപിച്ചിരുന്നു.

Next Story