Top

'പാലാ ബിഷപ്പിന് വേണ്ടി എന്തും ചെയ്യും, വെയ്റ്റ് ആന്റ് സീ'; ഉപദേശത്തിന് കേസെടുക്കുന്നത് നാണക്കേടെന്ന് പിസി ജോർജ്

2 Nov 2021 3:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലാ ബിഷപ്പിന് വേണ്ടി എന്തും ചെയ്യും, വെയ്റ്റ് ആന്റ് സീ;  ഉപദേശത്തിന് കേസെടുക്കുന്നത് നാണക്കേടെന്ന് പിസി ജോർജ്
X

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് എതിരെ പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായി പിസി ജോർജ്. ബിഷപ്പിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും ആത്മീയ നേതാവ് നൽകിയ ഉപദേശത്തിന് കേസെടുക്കുന്നത് ശരിയല്ലെന്നും പിസി ജോർജ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

സത്യസന്ധമായി അഭിപ്രായം പറഞ്ഞ പിതാവിനെ അപമാനിക്കാന്‍ ഏത് റാസ്‌ക്കല്‍ ഇടപെട്ടാലും അതിശക്തമായി ഞങ്ങള്‍ നേരിടും. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. കാണിച്ചു തരാം. വെയ്റ്റ് ആന്റ് സീ. പാലാ ബിഷപ്പിനു വേണ്ടി എന്തും ചെയ്യും. ഞാന്‍ നോക്കട്ടെ. തീര്‍ച്ചയായിട്ടും ചെറുതായിട്ട് ഞങ്ങളതിനെ കാണുകയില്ല, പിസി ജോർജ് പറഞ്ഞു.പാലാ രൂപത എന്ന് പറയുന്നത് കത്തോലിക്കര്‍ ഏറ്റവുമധികമുള്ള പ്രദേശമാണ്. അവരെ പിതാവെന്ന് വിളിക്കുന്നത് ആത്മീയമായ സ്ഥാനം നല്‍കിയതിനാലാണ്. ആ പിതാവ് നല്‍കിയ ഉപദേശം കേസാക്കുന്നത് നാണംകെട്ട പരിപാടിയാണ്. ഏത് വൃത്തികെട്ടവനാണ് ഇതിനൊക്കെ ഇറങ്ങുന്നത് എന്ന് തനിക്കറിയില്ലെന്നും പിസി ജോർജ് പറഞ്ഞു.

'ലവ് ജിഹാദും നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. ഒരാഴ്ച്ചക്കകം നഷ്ടപ്പെട്ട ഹിന്ദു, കത്തോലിക്കാ പെണ്‍കുട്ടികളുടെ കേസുകളും അതിന്റെ എതിര്‍ക്ഷികളുടെ പേരുസഹിതം മുഖ്യമന്ത്രിക്ക് കൊടുക്കും. അപ്പോള്‍ മുഖ്യമന്ത്രിക്ക് അത് മനസ്സിലായിക്കോളും, പിസി ജോർജ് പറഞ്ഞു.

പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കുറുവിലങ്ങാട് പൊലീസ് ആണ് ബിഷപ്പിന് എതിരെ കേസ് എടുത്തത്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ബിഷപ്പിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മൗലവി നല്‍കി പരാതിയിലാണ് നടപടി.

Next Story