Top

'ശബരിമല അരവണ ഉപേക്ഷിക്കണം, കാക്കായുടെ തുപ്പിയ ശര്‍ക്കരയാണ്'; 'അതേ ഡയലോഗു'മായി പിസി ജോര്‍ജും

'മുസ്ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും'

21 Nov 2021 10:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശബരിമല അരവണ ഉപേക്ഷിക്കണം, കാക്കായുടെ തുപ്പിയ ശര്‍ക്കരയാണ്; അതേ ഡയലോഗുമായി പിസി ജോര്‍ജും
X

ശബരിമലയിലെ ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. തുപ്പിയ ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നതെന്നാണ് പിസി ജോര്‍ജിന്റെ വാദം. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് പറഞ്ഞു.

പിസി ജോര്‍ജ് പറഞ്ഞത്: ''എത്ര കാലമായി ഈ പണി തുടങ്ങിയിട്ട്. മാവ് കുഴക്കുമ്പോള്‍ മൂന്നു തവണ തുപ്പും. അതാണ് നമ്മള്‍ കഴിക്കുന്നത്. ആ ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടി കൊടുക്കണം. ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ശബരിമലയില്‍ പോകുന്ന എല്ലാവരും ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. പന്തളം രാജകുടുംബം അരവണ ഉണ്ടാക്കുന്നുണ്ട്. അതേ വാങ്ങൂയെന്ന് തീരുമാനിക്കണം. ഒരു കാക്കായുടെ ശര്‍ക്കരയാണത്. ഹലാല്‍ ശര്‍ക്കര, ഹലാല്‍ അരവണ. അത് തിന്നാന്‍ കൊള്ളുമോ, തുപ്പിയതല്ലേ.''

''ഒരൊറ്റ മുസ്ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാന്‍, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കില്‍ ഇടതുകാലിന്റെ തള്ളവിരല്‍ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്ലിമിന്റെ നിയമം. ഭക്ഷണത്തില്‍ തുപ്പുക എന്നത് ഇവരുടെ നിര്‍ബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല. നമ്മളാ തുപ്പല് മേടിക്കേണ്ട. എന്റെ അഭിപ്രായം അതാണ്. മുസ്ലീങ്ങള്‍ അവരുടെ നിയമപ്രകാരം ജീവിച്ചോട്ടെ. അതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിന് നമുക്കെന്താ നഷ്ടം. അത് നോക്കേണ്ട കാര്യം നമുക്കില്ല. പക്ഷേ, നമ്മളും അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധിക്കരുത്.''

''ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ്. അത് അംഗീകരിക്കാന്‍ പറ്റില്ല. ഞാനങ്ങനെ വര്‍ഗീയത കാണിക്കുന്നവനല്ല. ഈരാറ്റുപേട്ടയില്‍ ഹലാല്‍ ചിക്കനുണ്ട്. ഒരു ഹൈന്ദവന്‍ ഹലാല്‍ പോര്‍ക്ക് എന്ന ബോര്‍ഡ് ഉണ്ടാക്കി. ഞാനവിടെ ചെന്നു പറഞ്ഞു. പൊന്നുമോനേ ഇത് ദൈവത്തെ ഓര്‍ത്ത് ചെയ്യരുത്. കാക്കാര് വിവരമില്ലാത്തു കൊണ്ടാണ് ഹലാല്‍ ചിക്കന്‍ എന്നു പറഞ്ഞു നടക്കുന്നത്. നീ ഹലാല്‍ പോര്‍ക്ക് പണി ചെയ്യരുത്. അത് ശരിയല്ല എന്ന് പറഞ്ഞതോടെ അവന്‍ പിന്‍വലിപ്പിച്ചു. ഇവന്മാരുടെ ഈ വര്‍ഗീയ സ്വരമൊന്ന് മാറണം. ഇത് നാണം കെട്ട ശൈലി.''

പിസി ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്.

Next Story