Top

ചോദ്യം ചെയ്യല്‍; പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാമെന്ന് പി സി ജോര്‍ജ്

രണ്ടാമത് വിദ്വേഷ പ്രസംഗം നടത്തിയ വെണ്ണല ക്ഷേത്രത്തിലാണ് പി സി ആദ്യം എത്തിയത്.

30 May 2022 3:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചോദ്യം ചെയ്യല്‍; പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാമെന്ന് പി സി ജോര്‍ജ്
X

കൊച്ചി: മതവിദ്വേഷ പ്രസംഗത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ച് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാമെന്ന് അറിയിച്ച് പി സി ജോര്‍ജ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തയച്ചു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ഇന്നലെ ഹാജരാകാത്തതെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഞായറാഴ്ച്ചയായിരുന്നു പി സി ജോര്‍ജ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടിയിരുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചാരണത്തില്‍ എന്‍ഡിഎക്ക് വോട്ട് തേടി പിസി തൃക്കാക്കരയില്‍ സജീവമായിരുന്നു.

രണ്ടാമത് വിദ്വേഷ പ്രസംഗം നടത്തിയ വെണ്ണല ക്ഷേത്രത്തിലാണ് പി സി ആദ്യം എത്തിയത്. ക്ഷേത്ര ഭാരവാഹികള്‍ സ്വീകരണം ഏര്‍പ്പാട് ചെയ്തിരുന്നു. തുടര്‍ന്ന് എന്‍ഡിഎ ഓഫീസിലും പി സി എത്തി. മുഖ്യമന്ത്രിക്കെതിരേയും പ്രതിപക്ഷ നേതാവിനെതിരേയും രൂക്ഷ വിമര്‍ശനമാണ് പി സി തൃക്കാക്കരയില്‍ ഉയര്‍ത്തിയത്. തന്നെ വേട്ടയാടാന്‍ തുടങ്ങിയ അന്ന് മുഖ്യമന്ത്രിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുവെന്ന് പറഞ്ഞ പി സി ജോര്‍ജ്ജ് കേരളത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നും വിമര്‍ശിച്ചു.

Next Story

Popular Stories