Top

വെണ്ണല വിദ്വേഷപ്രസം​ഗം: പിസി ജോർജിന് ഇടക്കാല ജാമ്യം

ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്.

23 May 2022 10:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെണ്ണല വിദ്വേഷപ്രസം​ഗം: പിസി ജോർജിന് ഇടക്കാല ജാമ്യം
X

എറണാകുളം: വെണ്ണല വിദ്വേഷപ്രസം​ഗക്കേസിൽ പിസി ജോർജിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കേസ് വ്യാഴാഴ്ച പരി​ഗണിക്കും. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. അഡ്വ. വിജയഭാനുവാണ് പിസി ജോർജിന് വേണ്ടി ഹാജരായത്.

കേസിൽ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പിസി ജോര്‍ജിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു. പിസി ജോര്‍ജ് നടത്തിയത് പ്രകോപനപ്രസംഗം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും ഐക്യം തകര്‍ക്കാനും കാരണമാകുമെന്ന് വ്യക്തമാണ്. പിസി ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി. കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായത് പിസി ജോര്‍ജ് ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോര്‍ജ് വീട്ടില്‍ നിന്ന് മാറിയിരുന്നു. ഇതിനെതുടർന്ന് പി.സി ജോര്‍ജിന്റെ വീട്ടില്ലും സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ''പിസി ജോര്‍ജ് ബന്ധുവീടുകളില്‍ എത്തിയിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണ്.'' ലൊക്കേഷന്‍ കിട്ടുന്നില്ലെന്നും പൊലീസ് പരിശോധനയ്ക്ക് ശേഷം അറിയിച്ചു. പിസി ജോര്‍ജിന്റെ വീട്ടില്‍ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും ചിലയിടത്തു കൂടി പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS: PC George granted interim bail in hate speech case in vennala

Next Story