Top

പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തെ ഹിന്ദുക്കളില്‍ പരിഗണിക്കാതെ പിസി ജോര്‍ജ്ജ്; എതിര്‍ക്കാതെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍

1958ല്‍ കേരളത്തില്‍ 54 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ 2022ല്‍ 45 ശതമാനമായി എന്നാണ് പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം

30 April 2022 6:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തെ ഹിന്ദുക്കളില്‍ പരിഗണിക്കാതെ പിസി ജോര്‍ജ്ജ്; എതിര്‍ക്കാതെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍
X

തിരുവനന്തപുരം: കേരളത്തിലെ പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗത്തെ ഹിന്ദു സമുദായത്തില്‍ പരിഗണിക്കാതെ പിസി ജോര്‍ജ്ജ്. കഴിഞ്ഞ ദിവസം അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഇരു വിഭാഗങ്ങളേയും പരമ്പരാഗത ഹിന്ദു സമുദായത്തിന് പുറത്ത് നിര്‍ത്തി പിസി ജോര്‍ജ്ജ് കണക്കുകള്‍ അവതരിപ്പിച്ചത്. പിസി ജോര്‍ജ്ജിന്റെ അവകാശ വാദങ്ങളെ വേദിയിലുണ്ടായിരുന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമാണ്. ഇതേ പ്രസംഗത്തിലെ വിദ്വേഷ പരാമര്‍ശങ്ങളില്‍ നേരത്തെ തന്നെ വലിയ വിവാദം ഉയരുകയും മുസ്ലിം യൂത്ത് ലീഗ് നല്‍കിയ പരാതിയിന്മേല്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പിസി ജോര്‍ജ്ജിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍. 1958ല്‍ കേരളത്തില്‍ 54 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ 2022ല്‍ 45 ശതമാനമായി എന്നാണ് പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം. ഇതില്‍ രണ്ട് കണക്കുകളിലും പട്ടിക ജാതി- പട്ടിക വര്‍ഗത്തെ ഹിന്ദുക്കള്‍ക്കൊപ്പം പരിഗണിക്കാതെ മുസ്ലിം- ക്രിസ്ത്യന്‍ സമുദായത്തിനൊപ്പമാണ് പിസി ജോര്‍ജ്ജ് പരിഗണിച്ചത്. ഇവര്‍ അന്നത്തേതില്‍ നിന്നും രണ്ട് ശതമാനം ഉയര്‍ന്നുവെന്നും പിസി ജോര്‍ജ്ജിന്റെ കണക്കുകളില്‍ അവകാശപ്പെടുന്നു. അഡ്വ. കൃഷ്ണരാജ് അധ്യക്ഷനായ പരിപാടിയില്‍ ബിജെപി നേതാവ് സന്ദീപ് വചസ്പതിയും വേദിയിലുണ്ടായിരുന്നു. വടയാര്‍ സുനില്‍, അജിത്കുമാര്‍, എകെഎന്‍ അരുണ്‍ എന്നിവരും സംസാരിച്ചിരുന്നു. ഇവരാരും പിസി ജോര്‍ജ്ജിന്റെ വാക്കുകളെ എതിര്‍ക്കാന്‍ തയ്യാറായിരുന്നില്ല.

പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍:

1958 ല്‍ ക്രിസ്ത്യാനി 25% ഉണ്ടായിരുന്നു. ക്രിസ്ത്യാനി 25% ആയതുകൊണ്ട് ന്യൂനപക്ഷത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസ് വന്നു. അന്ന് ഇഎംഎസ് ആണ് മുഖ്യമന്ത്രി. അദ്ദേഹം നോക്കിയപ്പോള്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ അദ്ദേഹത്തിന് കിട്ടുന്നുണ്ട്. ഇരുപത്തിയഞ്ച് തികഞ്ഞില്ലെന്ന് പറഞ്ഞ് ഇഎംഎസ് സത്യവാങ്മൂലം നല്‍കി. മുസ്ലിം 14 ശതമാനം ഉണ്ടായിരുന്നു. പട്ടിക ജാതി- പട്ടിക വര്‍ഗം 7% ഉണ്ടായിരുന്നു. ഇതെല്ലാം കൂടി 46% ആയി. ഇതാണ് 58ലെ ക്രിസ്ത്യാനിയുടേയും മുസ്ലിമിന്റേയും ഹിന്ദുവിന്റേയും കണക്ക്. നിങ്ങള്‍ കണക്ക് നോക്കിയിട്ടുണ്ടോ. പിള്ളേരെ ഈ കണക്ക് നിങ്ങളൊക്കെ പഠിപ്പിക്കണം. ഇപ്പൊ എത്രയാണെന്നറിയാമോ, 25 ഉണ്ടായിരുന്ന ക്രിസ്ത്യാനി ഇപ്പോള്‍ നേരെ 14 ആയി. 14 ഉണ്ടായിരുന്ന മുസ്ലിം ഇപ്പോള്‍ 32. പെറ്റ് കൂടുകയാ. പട്ടിക ജാതി പട്ടിക വര്‍ഗം 2% കൂടി 9%. പാവങ്ങള്‍. അപ്പൊ എത്രയായി, 55. അതായത് 58ല്‍ 54% ഹിന്ദു വിശ്വാസികള്‍ ഉണ്ടായിരുന്നു. ഇപ്പോഴോ, 45 ശതമാനമായി. 9 ശതമാനം കുറഞ്ഞുവെന്ന്. നിങ്ങള്‍ക്ക് മനസിലായോ? മനസിലായില്ലെങ്കില്‍ നിങ്ങള്‍ നന്നാവില്ല.

ക്രിസ്ത്യാനിയുടേയും നായരുടേയും പെണ്ണുങ്ങള്‍ക്കെല്ലാം പ്രസവിക്കാന്‍ മടിയാണ്. മുസ്ലിം പെണ്ണുങ്ങള്‍ ആത്മാര്‍ഥമായി പ്രസവിച്ചു കൊടുക്കുകയാണ്. ഞാനവരെ അഭിനന്ദിക്കുന്നു. അവരെ അഭിനന്ദിക്കണം, ഈ രാജ്യം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ നീങ്ങുകയാണ്. എനിക്ക് മുസ്ലിം, രാജ്യം പിടിക്കുന്നതിന് ഒരു വിരോധവും ഇല്ലായിരുന്നു. പക്ഷേ, ഇവര്‍ എവിടെച്ചെന്നാലും മനസ്സമാധാനം തരില്ല. അതിന്റെ കുഴപ്പമേ എനിക്കുള്ളൂ.

STORY HIGHLIGHTS: PC George excludes SC- ST from Hindus in his speech at Ananthapuri Hindu maha sammelanam; Leaders who were on stage doesn't opposition

Next Story

Popular Stories