Top

'ഫാരിസ് അബൂബക്കർ മുഹമ്മദ്‌ റിയാസിന്റെ അമ്മാവൻ'; കേരളം ഭരിക്കുന്നത് അദ്ദേഹമാണെന്ന് പി സി ജോർജ്

വീണ വിജയന്റെ കമ്പനിയുടെ അക്കൗണ്ടുകൾ ഇഡി പരിശോധിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു.

26 Aug 2022 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാരിസ് അബൂബക്കർ മുഹമ്മദ്‌ റിയാസിന്റെ അമ്മാവൻ; കേരളം ഭരിക്കുന്നത് അദ്ദേഹമാണെന്ന് പി സി ജോർജ്
X

കോട്ടയം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. പിണറായി മുഖ്യമന്ത്രിയായ ശേഷം ഐടി വകുപ്പിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ടെക്നോ പാർക്കിലെ ഡൗൺ ടൗൺ പ്രോജക്റ്റിലും മസാല ബോണ്ടിലും നടക്കുന്നതും വൻ അഴിമതിയാണ്. ശിവശങ്കറിനും ഫാരിസ് അബൂബക്കറിനും വീണ വിജയനും ടെക്നോ പാർക്ക്‌ അഴിമതിയിൽ പങ്കുണ്ട്. ഫാരിസ് അബൂബക്കർ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ അമ്മാവനാണെന്നും പി സി ജോർജ് ആരോപിച്ചു.

വീണ വിജയന്റെ കമ്പനിയുടെ അക്കൗണ്ടുകൾ ഇഡി പരിശോധിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടു. ചെന്നൈ കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പിന് പന്ത്രണ്ട് ഏക്കർ വസ്തു പിണറായി നൽകി. കിഫ്‌ബി ധനസഹായത്തിന് ഇറക്കിയ മസാല ബോണ്ടിൽ അഴിമതി. ഇടപാടുകൾ നിയന്ത്രിക്കുന്നത് പ്രൈവറ്റ് കമ്പനിയാണെന്നും പി സി ജോർജ് ആരോപിച്ചു.

ടെക്നോപാർക്കിലെ ടോറസ് കമ്പനിക്ക് നൽകിയത് വയലും തണ്ണീർത്തടവുമാണ്. കമ്പനിയുടെ ഇടപാടുകൾ കുറഞ്ഞ ദിവസങ്ങൾക്കകം പൂർത്തീകരിച്ചു. ഇതിന് നേതൃത്വം നൽകുന്നത് ഫാരിസ് അബൂബക്കർ ആണ്. കേരളം ഭരിക്കുന്നത് തന്നെ ഫാരിസ് അബൂബക്കർ ആണെന്നും ജനപക്ഷം നേതാവ് പറഞ്ഞു. എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് റെയ്ഡിന് വന്നപ്പോൾ അവരെ തന്റെ മുറിയിൽ കയറ്റിയില്ലെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഷോൺ ജോർജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിന് പിന്നാലെ പിണറായിക്കെതിരെ പറയാനുള്ളത് മുഴുവന്‍ പറയുമെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. പിണറായിക്കെതിരെ തന്റെ കൈവശം തെളിവുണ്ട്. അത് കോടതിയിൽ സമർ‌പ്പിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി. പിണറായിയുടെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കാണ് റെയ്ഡ്. ദിലീപിന്റെ കേസ് തീരാറായപ്പോള്‍ ക്രൈംബ്രാഞ്ച് വേറെ കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

STORY HIGHLIGHTS: PC George Alleged Faris Abubaker is Uncle of PWD Minister PA Muhammed Riyas

Next Story

Popular Stories