Top

'കെ വി തോമസിന് എന്‍സിപിയിലേക്ക് സ്വാഗതം'; കോണ്‍ഗ്രസിന് കമ്മ്യൂണിസ്റ്റ് വിരുദ്ധഫോബിയെന്ന് പി സി ചാക്കോ

തനിക്കുണ്ടായ സമാന അനുഭനവമാണ് ഇപ്പോള്‍ കെ വി തോമസിനും ഉണ്ടായിരിക്കുന്നതെന്നും തോമസിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും പി സി ചാക്കോ

7 April 2022 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ വി തോമസിന് എന്‍സിപിയിലേക്ക് സ്വാഗതം; കോണ്‍ഗ്രസിന് കമ്മ്യൂണിസ്റ്റ് വിരുദ്ധഫോബിയെന്ന് പി സി ചാക്കോ
X

തിരുവനന്തപുരം: കെ വി തോമസിനെ എന്‍ സി പിയിലേക്ക് സ്വാഗതം ചെയ്ത് പി സി ചാക്കോ. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോമസിനെ പോലെ ഉറച്ച തീരുമാനമെടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേത് സങ്കുചിതമായ തീരുമാനമാണെമന്നും ഈ വിഷയം വിശാലമായ കാഴ്ചപ്പാടോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിക്കുണ്ടായ സമാന അനുഭനവമാണ് ഇപ്പോള്‍ കെ വി തോമസിനും ഉണ്ടായിരിക്കുന്നതെന്നും തോമസിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതൃത്വം കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറാണെങ്കില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ വി തോമസ് വഴിയാധാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ നടക്കുന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഈ മാസം ഒമ്പതിന് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എം പിക്കും മുന്‍ കേന്ദ്രമന്ത്രിയും എംഎല്‍എയുമായിരുന്ന കെ വി തോമസിനും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ശശി തരൂര്‍ സെമിനാറില്‍ നിന്ന് പിന്‍മാറി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിക്ക് വഴങ്ങാതെ പങ്കെടുക്കുമെന്ന തീരുമാനത്തോടെ കെ വി തോമസ് മുന്നോട്ട് പോവുകയായിരുന്നു.

Story highlights: PC Chacko welcomes KV Thomas to NCP

Next Story