Top

'പല സെമിനാറുകള്‍, പലയാളുകള്‍ പങ്കെടുക്കുന്നു'; കെവി തോമസിന്റേത് അദ്ദേഹം തീരുമാനക്കട്ടെയെന്ന് രാമചന്ദ്രന്‍ പിള്ള

ഊഹാപോഹങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു

7 April 2022 4:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പല സെമിനാറുകള്‍, പലയാളുകള്‍ പങ്കെടുക്കുന്നു; കെവി തോമസിന്റേത് അദ്ദേഹം തീരുമാനക്കട്ടെയെന്ന് രാമചന്ദ്രന്‍ പിള്ള
X

കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധുപ്പെട്ട സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കെവി തോമസ് തീരുമാനം എടുക്കട്ടെയെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. നാളെയെന്ത് നടക്കും, വൈകുന്നേരം എന്ത് നടക്കുമെന്ന് ഇപ്പോഴേ തീരുമാനിക്കാന്‍ കഴിയില്ല. സ്ഥിതിഗതികള്‍ ഉണ്ടാവട്ടെ നമുക്ക് അപ്പോള്‍ തീരുമാനിക്കാം. ഊഹാപോഹങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ഇന്നലെയും ഇന്നുമായി അതിന്മേലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. വൈകുന്നേരം അത് സംബന്ധിച്ച് തീരുമാനമുണ്ടാവും. അതാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. പല സെമിനാറും നടക്കുന്നുണ്ട്. പലയാളുകളും പങ്കെടുക്കുന്നുണ്ട്. മറ്റുള്ളവയെല്ലാം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. അതില്‍ അവര്‍ തീരുമാനം എടുക്കട്ടെ', എസ്ആര്‍പി മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി നടപ്പാക്കുന്ന ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍, വര്‍ഗീയവത്കരണ ശ്രമങ്ങള്‍, അമിതാധികാര വാഴ്ച അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍, അമേരിക്കക്ക് ഏതാണ്ട് രാജ്യത്തിന്റ വിദേശ നയങ്ങള്‍ അടിയറവെക്കുന്ന നീക്കങ്ങള്‍ എന്നിവെയെ ആരെല്ലാം എതിര്‍ക്കാന്‍ തയ്യാറുണ്ടോ, അവരെയെല്ലാം കൂട്ടിയോജിപ്പിക്കാനാണ് ധാരണ. അതില്‍ അവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

എന്നാല്‍, കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ വഴിയാധാരമാവില്ലെന്നാണ് സിപിഐഎം നല്‍കുന്ന വാഗ്ദാനം. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ എന്നിവര്‍ കെവി തോമസിന് സിപിഐഎം രാഷ്ട്രീയ അഭയം നല്‍കുമെന്ന നിലയില്‍ പ്രതികരണം നടത്തിയിരുന്നു. സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് ദുഃഖിക്കേണ്ടി വരില്ലെന്നാണ് എംഎ ബേബി നടത്തിയ പ്രതികരണം. കോണ്‍ഗ്രസ് നടപടിയെടുത്താല്‍ കെ വി തോമസിനെ സിപിഐഎം സംരക്ഷിക്കും എന്ന സൂചനകൂടിയാണ് എംഎ ബേബി നല്‍കുന്നത്. സിപിഐഎമ്മിനോട് സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം എന്നും എംഎ ബേബി വ്യക്തമാക്കുന്നു.

കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ചാണ് സിപിഐഎം മുന്നോട്ട് പോവുന്നത്. കെവി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വ്യക്തമാക്കുന്നു. നേതാക്കളെ സെമിനാറില്‍ നിന്നു വിലക്കിയ തീരുമാനം മണ്ടത്തരമാണെന്ന് ചൂണ്ടിക്കാട്ടുന്നതിനൊപ്പം പങ്കാളിത്തത്തിന്റെ പേരില്‍ കെവി തോമസ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടാലും വഴിയാധാരമാവില്ലെന്നും വ്യക്തമാക്കുന്നു. കാലിക പ്രസക്തിയുള്ളതാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാര്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമാണ് അദ്ദേഹത്തെ ക്ഷണിച്ചത് എന്നും എംവി ജയരാജന്‍ ചുണ്ടിക്കാട്ടുന്നു.

STORY HIGHLIGHTS: PB Member S Ramachandran Pillai reaction KV Thomas participating in 23rd Party Congress Seminar

Next Story