പയ്യോളിയിൽ റോഡരികിലൂടെ നടന്ന കുട്ടികളെ മിനി ഗുഡ്സ് ലോറി ഇടിച്ചിട്ടു
25 Jan 2023 11:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പയ്യോളി: കോഴിക്കോട് പയ്യോളിക്ക് സമീപം മിനി ഗുഡ്സ് ലോറി ഇടിച്ച് രണ്ട് കുട്ടികൾക്ക് പരുക്ക്. പേരാമ്പ്ര റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെയാണ് വാഹനം ഇടിച്ചുവീഴ്ത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.
അമ്മയോടൊപ്പം നടന്നുവന്ന രണ്ടുകുട്ടികളെ പിറകിൽ നിന്നെത്തിയ മിനി ഗുഡ്സ് ലോറി ഇടിക്കുകയായിരുന്നു. ആൺകുട്ടിയെ ഇടിച്ചിട്ട് മിനി ഗുഡ്സ് ലോറി മുന്നോട്ട് പോയി. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ കുട്ടിയുടെ മുകളിലേക്ക് പെൺകുട്ടിയും വീഴുകയായിരുന്നു. റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് പരാതിയുണ്ട്.
Next Story