Top

കലൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

29 Oct 2022 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കലൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു
X

കൊച്ചി‍: കലൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം. പറവൂര്‍ സ്വദേശി വിനീത(65) ആണ് മരിച്ചത്. കലൂര്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമായിരുന്നു അപകടം.

പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ നിന്നും ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റാനായി കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെടുകയായിരുന്നു. ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

Story highlights: Patient died after ambulance overturned in Kaloor

Next Story