Top

'നരന്‍' മോഡല്‍ തടി പിടുത്തം; യുവാക്കള്‍ക്കെതിരെ കേസ്

ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

4 Aug 2022 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നരന്‍ മോഡല്‍ തടി പിടുത്തം; യുവാക്കള്‍ക്കെതിരെ കേസ്
X

പത്തനംതിട്ട സീതത്തോട് മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു.

കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മഴ ശക്തമായിരുന്ന തിങ്കളാഴ്ചയാണ് കക്കാട്ടാറ്റിലൂടെ ഒഴുകി വന്ന മരം പിടിക്കാന്‍ മൂവര്‍സംഘം പുഴയിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സാഹസികമായ നീന്തി ഇവര്‍ തടിയില്‍ കയറിയെങ്കിലും കരയില്‍ എത്തിക്കാന്‍ സാധിച്ചില്ല. തടി ഒഴുക്കിനൊപ്പം പോയപ്പോള്‍ യുവാക്കള്‍ തിരികെ കരയിലേക്ക് കയറുകയായിരുന്നു. ഇവരുടെ സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.


Next Story